ഹാരി സിഗരറ്റും മദ്യവും കുത്തിനിറച്ച ഒരു രാജകുമാരന്‍ ! 

OCTOBER 10, 2021, 11:35 PM

ഹാരി രാജകുമാരനെ ആദ്യമായി കണ്ടു മുട്ടിയപ്പോള്‍ ഒരുക്കലും കാണാന്‍ പാടില്ലാത്ത തരത്തിലായിരുന്നുവെന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തക കാറ്റി കോറിക്. സിഗരറ്റും മദ്യവും കുത്തി നിറച്ച ഒരു രൂപം. അതായിരുന്നു ആദ്യ കാഴ്ചയിലെ ഹാരിയുടെ രൂപമെന്ന് കോറിക് പറയുന്നു. 

തന്റെ പുതിയ ഓര്‍മ്മക്കുറിപ്പിലാണ് കാറ്റി കോറിക് ഇത്തരത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മേഗന്‍ മാര്‍ക്കലിനെ കണ്ടുമുട്ടുന്നതിനുമുമ്പ് ഹാരി രാജകുമാരന്റേത്  കുത്തഴിഞ്ഞ ജീവിതമായിരുന്നുവെന്നു കാറ്റി കോറിക് പറയുന്നു. 


vachakam
vachakam
vachakam

2012ല്‍ ബ്രസീലില്‍ നടന്ന പോളോ മത്സരത്തിലാണ് കോറിക് ആദ്യമായി രാജകുമാരനെ കണ്ടതെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് പറയുന്നു. എലിസബത്ത് രാജ്ഞിയുടെ വജ്രജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് എബിസി സ്‌പെഷ്യലിനായി രാജ്ഞിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ഹാരിയുമായി അഭിമുഖം നടത്താന്‍ പോയതായിരുന്നു അന്ന് അവിടെ. ലാസ് വെഗാസിലേക്കുള്ള യാത്രയ്ക്കിടെ നഗ്‌നനായി ഫോട്ടോയെടുത്ത സംഭവത്തിനും രണ്ട് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 


കോറിക്കിന്റെ പുതിയ ഓര്‍മ്മക്കുറിപ്പില്‍, രാജകുമാരന്‍ എങ്ങനെ സിഗരറ്റ് വലിക്കുന്നുവെന്നും ശരീരത്തിന്റെ എല്ലായിടത്തു നിന്നും മദ്യം ഒഴുകുന്നതായി തോന്നുന്നുവെന്നും കോറിക് ഓര്‍ത്തെടുത്തു. ഹാരി രാജകുമാരന്‍ തന്റെ ജീവിതത്തിലെ 'പേടിസ്വപ്ന സമയം' എന്ന് 2012 മുതല്‍ 2016 വരെയുള്ള വര്‍ഷങ്ങളെ പരാമര്‍ശിച്ചിച്ചതായും യുഎസ്എ ടുഡേ അഭിപ്രായപ്പെട്ടിരുന്നു. 

vachakam
vachakam
vachakam


അദ്ദേഹം ലോകമെമ്പാടുമുള്ള ടാബ്ലോയിഡ് കാലിത്തീറ്റയായി മാറിയ ഒരു കാലഘട്ടമായിരുന്നു അത്. പത്രങ്ങള്‍ക്ക് അക്കാലം ചാകരയായിരുന്നു. രാജകുമാരന്റെ ഓരോ ചലനങ്ങളും അവര്‍ വാര്‍ത്തയാക്കി. രാജകുമാരന്റെ കുത്തഴിഞ്ഞ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും ഒപ്പിയെടുത്ത് അവര്‍ ലോകത്തിന് മുന്‍പില്‍ തുറന്നു കാട്ടി. ആ കാലഘട്ടങ്ങളില്‍ അദ്ദേഹം മാനസികാരോഗ്യം വര്‍ധിപ്പിക്കാന്‍ ആശ്രയിച്ചത് മയക്കുമരുന്നുകളെയാണ്. 


vachakam
vachakam

മദ്യവും മയക്കുമരുന്നും ഇല്ലാത്ത നിമിഷം ഹാരിയുടെ ജീവിത്തില്‍ ഉണ്ടായിരുന്നില്ല. അക്കാര്യങ്ങള്‍ അദ്ദേഹവും സമ്മതിച്ചിട്ടുള്ളതാണ്. എന്തായാലും  മേഗന്‍ മാര്‍ക്കലിനെ കണ്ടുമുട്ടിയതോടെ ഹാരിയുടെ ജീവിത്തില്‍ പുതിയ വെളിച്ചം വീശുകയായിരുന്നു.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam