ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് നിമിത്തം ആഗോള തലത്തില്‍ വന്‍ തോതില്‍ തൊഴില്‍ നഷ്ടം ഉണ്ടാകുമെന്ന ആശങ്ക ഇപ്പോള്‍തന്നെ ലോകത്തെ ഗ്രസിച്ചു കഴിഞ്ഞു. മനുഷ്യനേക്കാളും കൃത്യതയോടെയും ആസൂത്രണത്തോടെയും ജോലികള്‍ ചെയ്യാന്‍ പര്യാപ്തമായ എഐ ഉപകരണങ്ങള്‍ പുറത്തിറങ്ങി കഴിഞ്ഞു. അതിനാല്‍ തന്നെ സമീപ ഭാവിയില്‍ എഐ പ്രവചനാതീതമായ മാറ്റങ്ങള്‍ വിവിധ തൊഴില്‍ മേഖലകളില്‍ കൊണ്ടുവരുമെന്നാണ് സാങ്കേതിക വിദഗ്ധര്‍ പറയുന്നത്.
മനുഷ്യന്റെ സര്‍ഗാത്മകതയെ മാത്രമാണ് എഐക്ക് ഇതു വരെ സ്വാധീനിക്കാന്‍ സാധിക്കാത്തത്. ഇപ്പോഴിതാ മറ്റൊരു ജോലിയും എഐയുടെ പിടിയില്‍ പെടാതെ സുരക്ഷിതമായിരിക്കുമെന്ന അഭിപ്രായം പറയുന്നത് മറ്റാരുമല്ല, എഐയുടെ ഗോഡ് ഫാദര്‍ എന്നറിയപ്പെടുന്ന നൊബേല്‍ സമ്മാന ജേതാവ് കൂടിയായ ജെഫ്രി ഹിന്റണ്‍ ആണ്. നിര്‍മ്മിത ബുദ്ധിയുടെ ധാര്‍മികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളെ കുറിച്ച് 77 കാരനായ ജെഫ്രി ഇതിന് മുന്‍പും നിര്‍ണായകമായ നിരീക്ഷണങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.
നിര്‍മ്മിത ബുദ്ധി വന്‍ തോതില്‍ തൊഴില്‍ നഷ്ടത്തിന് കാരണമാകുമെന്ന് ഇദ്ദേഹം തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതില്‍ ഡേറ്റ എന്‍ട്രി മുതല്‍ അക്കൗണ്ടിങ് വരെയുള്ള നിരവധി ജോലികള്‍ ഉള്‍പ്പെടും. അടുത്ത അഞ്ചു മുതല്‍ 10 വര്‍ഷത്തിനുള്ളില്‍ പല ജോലികളും അപ്രത്യക്ഷമാകും. എന്നാല്‍ മനുഷ്യന്റെ ശാരീരിക അധ്വാനവും പ്രായോഗിക ബുദ്ധിയും ആവശ്യമായ ചില ജോലികളെ മറികടക്കാന്‍ അടുത്തകാലത്തൊന്നും എഐക്ക് സാധിക്കില്ല. അതിലൊന്നാണ് പ്ലംബിംഗ്. എഐ എപ്പോഴും പരാജയപ്പെടുന്ന ഒരു തൊഴില്‍ മേഖലയാണ് പ്ലംബിംഗ്.
പ്രായോഗിക ബുദ്ധിയും വൈദഗ്ധ്യവും ശാരീരിക അധ്വാനവും ചേരുന്ന ജോലിയാണ് പ്ലംബിംഗ്. ഈ ജോലിയില്‍ പ്രശ്ന പരിഹാരത്തിന് മനുഷ്യന്റെ ഇടപെടല്‍ നിര്‍ണായകമാണ്. പ്ലംബിംഗ് പോലെയുള്ള ജോലികള്‍ ശാരീരിക അധ്വാനവും വേണ്ടതാണ്. സാഹചര്യം അനുസരിച്ചുള്ള പ്രായോഗികമായ പരിഹാരമാണ് ഈ തൊഴില്‍ മേഖലയില്‍ വേണ്ടത്. അത് നിര്‍മിത ബുദ്ധിക്ക് സാധ്യമല്ല. ഈ ജോലിയെ മാറ്റിസ്ഥാപിക്കാന്‍ സമീപ ഭാവിയിലൊന്നും എഐക്ക് കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്മാര്‍, റിപ്പയറിങ് തൊഴിലാളികള്‍, നിര്‍മ്മാണ മേഖലയിലെ തൊഴിലാളികള്‍ എന്നിവര്‍ക്ക് അടുത്തെങ്ങും ആശങ്കപ്പെടേണ്ടതില്ലെന്ന് അര്‍ത്ഥം. അതുപോലെ ആരോഗ്യ മേഖല, അധ്യാപനം, കൗണ്‍സിലിങ്, കോസ്മെറ്റോളജി, ഡിസൈനിങ്, സൃഷ്ടിപരമായ കഴിവു വേണ്ട ജോലികള്‍ എന്നീ മേഖലകളില്‍ മനുഷ്യനെ പിന്തുണയ്ക്കാന്‍ മാത്രമേ നിര്‍മ്മിത ബുദ്ധിക്ക് കഴിയൂ. ഡേറ്റകള്‍ക്കായി എഐയെ ആശ്രയിക്കാം എന്നല്ലാതെ ഒരിക്കലും തീരുമാനമെടുക്കാന്‍ കഴിയില്ല.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1