ട്രംപ് ഭരണകൂടം ക്രിപ്റ്റോനിക്ഷേപങ്ങൾക്ക് നിയമപരമായ രൂപം നൽകാൻ നീക്കം തുടങ്ങിയതായി റിപ്പോർട്ട്. അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റ് ഉടൻ തന്നെ, ഡോണൾഡ് ട്രംപ് രൂപീകരിച്ച ക്രിപ്റ്റോകറൻസി വർക്കിങ് ഗ്രൂപ്പ് ആദ്യത്തെ ഔദ്യോഗിക റിപ്പോർട്ട് പുറത്തിറക്കി എന്നാണ് ലഭിക്കുന്ന വിവരം.
ഈ റിപ്പോർട്ടിൽ, അമേരിക്കയിലെ ഡിജിറ്റൽ നാണയങ്ങൾക്ക് (ക്രിപ്റ്റോകറൻസികൾക്ക്) കൂടുതൽ വ്യക്തമായ നിയമരൂപം നൽകാൻ കോൺഗ്രസിനോടും സെക്യൂരിറ്റീസ് റെഗുലേറ്ററായ SEC-നോടും ആഹ്വാനം ചെയ്യുന്നുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
റിപ്പോർട്ടിലെ പൊതുവായ നിലപാടുകൾ ഇങ്ങനെ ആണ്
അതേസമയം റഗുലേറ്റർമാർക്കും റിപ്പോർട്ടിൽ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. SEC (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ)യും CFTC (കമോഡിറ്റി ഫ്യൂച്ചേഴ്സ് ട്രേഡിംഗ് കമ്മീഷൻ)ഉം നിലവിലുള്ള അധികാരങ്ങൾ ഉപയോഗിച്ച് ക്രിപ്റ്റോ ടോക്കണുകൾ ഫെഡറൽ തലത്തിൽ വ്യാപാരം ചെയ്യാനുള്ള ചട്ടങ്ങൾ ഉടൻ തന്നെ രൂപപ്പെടുത്തണമെന്ന് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. സുരക്ഷിത മാർഗനിർദേശങ്ങൾ, റഗുലേറ്ററി സാൻഡ്ബോക്സുകൾ തുടങ്ങിയവ ഉപയോഗിച്ച് പുതിയ ക്രിപ്റ്റോ ഉത്പന്നങ്ങൾ ഉപഭോക്താക്കളിലേക്കെത്തിക്കാൻ അവസരം ഒരുക്കണം എന്നും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു.
റിപ്പോർട്ടിൽ നൂതന ആശയങ്ങൾ ഉൾപ്പെടുന്നു:
ടോക്കൺ നിർമാണം (Tokenization): ബാങ്ക് നിക്ഷേപങ്ങൾ, സ്റ്റോക്കുകൾ, റിയൽ എസ്റ്റേറ്റ് തുടങ്ങിയവയെ ക്രിപ്റ്റോ അസറ്റുകൾ ആക്കി മാറ്റുന്നതിനുള്ള സംവിധാനം.
ഡിസെൻട്രലൈസ്ഡ് ഫിനാൻസ് (DeFi): മധ്യസ്ഥർ ഇല്ലാതെ ഉപഭോക്താക്കൾക്ക് ഇടപാടുകൾ നടത്താൻ സഹായിക്കുന്ന ബ്ലോക്ക്‌ചെയിൻ അധിഷ്ഠിത പ്ലാറ്റ്‌ഫോമുകൾക്ക് നിയമപരമായ അംഗീകാരം.
അതേസമയം ട്രംപ് തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ തന്നെ ക്രിപ്റ്റോകറൻസികളെ പിന്തുണച്ചതായി വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ കുടുംബം തന്നെ ക്രിപ്റ്റോ നാണയങ്ങൾ ഇറക്കിയിട്ടുണ്ട്, കൂടാതെ World Liberty Financial എന്ന ക്രിപ്റ്റോ പ്ലാറ്റ്‌ഫോമിൽ ട്രംപ് സ്വതന്ത്ര പങ്കാളിത്തം പുലർത്തുന്നതായും റിപ്പോർട്ടുകൾ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്