ബെംഗളൂരു: ധർമസ്ഥല കേസ് അന്വേഷണ സംഘത്തിന് പുതിയ ഓഫീസ് തുറന്നു. മംഗളുരു കദ്രിയിലാണ് പ്രത്യേക അന്വേഷണ സംഘത്തിന് ഓഫീസ് തുറന്നത്.
കേസുമായി ബന്ധപ്പെട്ട് വിവരങ്ങളോ പരാതികളോ രഹസ്യമായി അറിയിക്കാനുള്ള പ്രത്യേക ഹെല്‍പ്പ് ലൈന്‍ നമ്പറും ഇ-മെയില്‍ ഐഡിയും നല്‍കിയിട്ടുണ്ട്.
0824-2005301 എന്ന നമ്പരില്‍ വിവരങ്ങൾ വിളിച്ചറിയിക്കാം. 8277986369 എന്ന നമ്പരിലേക്ക് കേസുമായി ബന്ധപ്പെട്ട പരാതികളോ വിവരങ്ങളോ വാട്സാപ് സന്ദേശമ.ക്കാം. [email protected] എന്ന മെയില്‍ ഐഡിയിലും വിവരങ്ങൾ നല്‍കാവുന്നതാണ്.
സാക്ഷി ചൂണ്ടിക്കാണിച്ച് കൊടുത്ത പോയിന്‍റുകളിൽ പ്രത്യേക അന്വേഷണസംഘം ഇന്നും കുഴിച്ച് പരിശോധിക്കും. കഴിഞ്ഞ രണ്ട് ദിവസമായി അഞ്ച് പോയന്‍റുകളിൽ നടത്തിയ പരിശോധനകളിൽ മൃതദേഹാവശിഷ്ടമായി ഒന്നും കണ്ടെത്താനായിട്ടില്ല.
ഇന്നലെ എസ്ഐടി തലവൻ പ്രണബ് മൊഹന്തി ബെംഗളുരുവിൽ നിന്ന് ധർമസ്ഥലയിൽ നേരിട്ടെത്തി കാടിനകത്ത് കുഴിച്ച് നോക്കിയ പോയിന്‍റുകളിൽ നേരിട്ട് പരിശോധന നടത്തിയിരുന്നു.
ധർമസ്ഥലയിൽ നൂറോളം മൃതദേഹം കുഴിച്ചുമൂടിയെന്നാണ് മുൻ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തൽ. സാക്ഷി കാണിച്ചുകൊടുത്ത എല്ലാ സ്പോട്ടുകളിലും പ്രത്യേകാന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ ജിയോ ടാഗിംഗ് നടത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്