പാലക്കാട്: പാലക്കാട് യുവതിയെ മരിച്ച നിലയിൽ ആശുപത്രിയിലെത്തിച്ച 45 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തെരുവിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന 40 കാരിയാണ് മരിച്ചത്. യുവതിയുടെ തലയുടെ ഭാഗത്തും ശരീരത്തിലും പരിക്കുണ്ടെന്നും പൊലീസ് പറയുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പാലക്കാട് സ്‌റ്റേഡിയം ബസ് സ്റ്റാൻ്റ് പരിസരത്താണ് യുവതിയെ അവശനിലയിൽ കണ്ടെത്തിയത്.
രാത്രി 8.30 ഓടെയാണ് മീനാക്ഷിപുരം സ്വദേശിയായ യുവാവ് യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും യുവതി മരിച്ചു.
സ്റ്റേഡിയം സ്റ്റൻ്റ് പരിസരത്തെ ഒഴിഞ്ഞ പറമ്പിൽ വീണുകിടക്കുകയായിരുന്നു യുവതിയെന്ന് യുവാവിൻ്റെ മൊഴി. എന്നാൽ യുവാവ് അമിതമായി മദ്യപിച്ചിരിക്കുന്നതിനാൽ മൊഴിയിൽ വ്യക്തതയില്ലെന്നാണ് പൊലീസ് പറയുന്നത്. നിലവിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്ത് വരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്