വാഷിംഗ്ടണ്‍: സമാധാനപരവും അച്ചടക്കത്തോടെയുള്ളതുമായ അധികാക കൈമാറ്റം ഉറപ്പാക്കാന്‍ തന്റെ ഭരണകൂടം തന്നോടൊപ്പം പ്രവര്‍ത്തിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഡൊണാള്‍ഡ് ട്രംപിന് ഉറപ്പ് നല്‍കി. കമലാ ഹാരിസും സംഘവും നടത്തിയ പോരാട്ടത്തില്‍ അഭിമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
'200 വര്‍ഷത്തിലേറെയായി, ലോക ചരിത്രത്തിലെ ഏറ്റവും വലിയ സ്വയംഭരണ പരീക്ഷണമാണ് അമേരിക്ക നടത്തിയത്. ജനങ്ങള്‍ വോട്ട് ചെയ്യുകയും സ്വന്തം നേതാക്കളെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു, അവര്‍ അത് സമാധാനപരമായി ചെയ്യുന്നു. ജനാധിപത്യത്തില്‍, ജനങ്ങളുടെ ഇഷ്ടം എപ്പോഴും നിലനില്‍ക്കുന്നു. നിയുക്ത പ്രസിഡന്റ് ട്രംപിന്റെ വിജയത്തെ അഭിനന്ദിക്കാന്‍ ഇന്നലെ ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചു, സമാധാനപരവും അച്ചടക്കത്തോടെയുള്ളതുമായ അധികാക കൈമാറ്റം ഉറപ്പാക്കാന്‍ എന്റെ മുഴുവന്‍ ഭരണകൂടത്തെയും ഞാന്‍ നയിക്കും,' ബൈഡന്‍ പറഞ്ഞു.
ഉപരാഷ്ട്രപതി കമല ഹാരിസുമായി താന്‍ സംസാരിച്ചെന്നും ഒരു പൊതുസേവക എന്ന നിലയില്‍ അവര്‍ മുഴുവന്‍ ഹൃദയവും പ്രയത്‌നവും പ്രചരണത്തില്‍ അര്‍പ്പിച്ചെന്നും ബൈഡന്‍ പറഞ്ഞു. കമല നടത്തിയ പോരാട്ടത്തില്‍ അഭിമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് തിരഞ്ഞെടുപ്പ് സംവിധാനം സത്യസന്ധവും നീതിയുക്തവും സുതാര്യവുമാണെന്നും ജോ ബൈഡന്‍ പറഞ്ഞു.
'അമേരിക്കന്‍ തിരഞ്ഞെടുപ്പ് സമ്പ്രദായത്തിന്റെ സമഗ്രതയെക്കുറിച്ചുള്ള ചോദ്യത്തിന് നമുക്ക് വിശ്രമം നല്‍കാമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇത് സത്യസന്ധമാണ്, ഇത് ന്യായമാണ്, ഇത് സുതാര്യമാണ്. അത് വിശ്വസിക്കാം,' ബൈഡന്‍ പറഞ്ഞു.
2020 ല്‍, ഡൊണാള്‍ഡ് ട്രംപ് പരാജയം അംഗീകരിക്കാന്‍ വിസമ്മതിച്ചതിന് പിന്നാലെ യുഎസ് ക്യാപിറ്റോളില്‍ അക്രമാസക്തമായ കലാപം അരങ്ങേറിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്