സൂസി വൈല്‍സ് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ്; പദവിയിലെത്തുന്ന ആദ്യ വനിത

NOVEMBER 8, 2024, 10:25 AM

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി തന്റെ ക്യാമ്പെയ്ന്‍ മാനേജര്‍ ആയിരുന്ന സൂസി വൈല്‍സിന് നിയമനം നല്‍കി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് 67കാരിയായ സൂസി വൈല്‍സ്. കഠിന പ്രയത്നം നടത്തുന്നയാളാണ് സൂസിയെന്നും അവരുടെ കഴിവുകള്‍ ആദരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നും ട്രംപ് പ്രശംസിച്ചു.

തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം ട്രംപ് നടത്തുന്ന നിര്‍ണായക പ്രഖ്യാപനമാണിത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ വിജയം നേടാന്‍ സൂസി വൈല്‍സ് തന്നെ സഹായിച്ചുവെന്ന് ട്രംപ് വ്യക്തമാക്കി. 2016 ലും 2020 ലും താന്‍ നടത്തിയ ക്യാമ്പെയ്നുകളിലെ അവിഭാജ്യ ഘടകം കൂടിയായിരുന്നു അവര്‍. സൂസി വളരെയധികം കഴിവുകളുള്ള കഠിനാധ്വാനം ചെയ്യുന്ന ആളാണെന്നും നിയുക്ത പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

എല്ലാവരും അവരെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. രാജ്യത്തെ കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കാന്‍ സൂസിയുടെ സേവനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ ആദ്യ വനിതാ ചീഫ് ഓഫ് സ്റ്റാഫ് എന്ന പദവിയിലൂടെ അര്‍ഹതപ്പെട്ട അംഗീകാരമാണ് അവര്‍ക്ക് ലഭിച്ചിരിക്കുന്നത്. സ്ത്രീ സമൂഹത്തിന് കൂടി ലഭിക്കുന്ന ബഹുമതിയാണിതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

സൂസിയുടെ നിയമനം ഏറ്റവും നല്ല വാര്‍ത്തയാണെന്നാണ് നിയുക്ത യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് പ്രതികരിച്ചത്. വൈറ്റ്ഹൗസിന് അവര്‍ വലിയ മുതല്‍ക്കൂട്ടായിരിക്കുമെന്നും, നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് സൂസിയെന്നും ജെ.ഡി വാന്‍സ് പറയുന്നു. പ്രമുഖ ഫുട്ബോള്‍ കളിക്കാരനും സ്പോര്‍ട്സ് കാസ്റ്ററുമായിരുന്ന പാറ്റ് സമ്മറലിന്റെ മകളാണ് സൂസി വൈല്‍സ്.

ഫ്ളോറിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൂസി 1980ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ റൊണാള്‍ഡ് റീഗന് വേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ട്. റിപ്പബ്ലിക്കന്‍ പ്രതിനിധികളായ ജാക്ക് കെംപ്, ടില്ലി ഫൗളര്‍ എന്നിവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടാണ് അവര്‍ തന്റെ കരിയറിന് തുടക്കമിടുന്നത്. 2018ല്‍ ഫ്ളോറിഡയുടെ റിപ്പബ്ലിക്കന്‍ ഗവര്‍ണറായ റോണ്‍ ഡിസാന്റിന്റെ വിജയത്തില്‍ നിര്‍ണായക പങ്കാളിയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam