എസ്.എം.സി.സി. ഫാമിലി കോൺഫറൻസിന്റെ റജിസ്‌ട്രേഷൻ കിക്ക് ഓഫ് ചെയ്തു

JUNE 24, 2024, 10:21 AM

ഫിലാഡൽഫിയ: സീറോമലബാർ കത്തോലിക്കാ കോൺഗ്രസിന്റെ (എസ്.എം.സി.സി.) രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് 2024 സെപ്റ്റംബർ 27 മുതൽ 29 വരെ ദേശീയ തലത്തിൽ ഫിലാഡൽഫിയയിൽ നടക്കുന്ന സീറോമലബാർ കുടുംബസംഗമത്തിന്റെ രജിസ്‌ട്രേഷൻ ഷിക്കാഗോ സീറോമലബാർ രൂപതയുടെ ചാൻസലറും, ഫിലാഡൽഫിയ സീറോമലബാർ ഇടവക വികാരിയുമായ റവ. ഡോ. ജോർജ് ദാനവേലിൽ കോൺഫറൻസ് ചെയർപേഴ്‌സൺ ജോർജ് മാത്യുവിൽനിന്നും ആദ്യരജിസ്‌ട്രേഷൻ സ്വീകരിച്ചുകൊണ്ട് കിക്ക് ഓഫ് ചെയ്തു. 

തുടർന്ന് കോ-ചെയർപേഴ്‌സൺ ഡോ. ജയിംസ് കുറിച്ചി, സെക്രട്ടറി ജോസ് മാളേയ്ക്കൽ, ട്രഷറർ ജോർജ് വി. ജോർജ്, നാഷണൽ കോർഡിനേറ്റർ ജോജോ കോട്ടൂർ, ഇടവക കൈക്കാരന്മാർ, സബ്കമ്മിറ്റി ചെയർപേഴ്‌സൺസ്, ഇടവകാംഗങ്ങൾ എന്നിവരൂം സ്റ്റാറ്റൻ ഐലന്റ് സീറോമലബാർ മിഷനിൽനിന്നുള്ള തോമസ് തോമസ് പാലാത്ര, സൗത്ത്‌ജേഴ്‌സി സീറോമലബാർ ഇടവകയിൽനിന്നും അനീഷ് ജയിംസ് എന്നിവരും രജിസ്‌ട്രേഷനുകൾ നൽകി.  ആദ്യദിവസം തന്നെ അമ്പതിലധികം കുടുംബങ്ങൾ രജിസ്റ്റർ ചെയ്തു.  


vachakam
vachakam
vachakam

കോൺഫറൻസ് രജിസട്രേഷൻ സംബന്ധിച്ച എല്ലാവിവരങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാണ്. വെബ്‌സൈറ്റ്: www.smccjubilee.org. ആകർഷകമായ പാക്കേജുകൾ രജിസ്‌ട്രേഷനു ലഭ്യമാണ്. കോൺഫറൻസിനു രജിസ്റ്റർ ചെയ്യുന്നതിനു ജൂബിലി വെബ്‌സൈറ്റുവഴി സാധിക്കും. 

ഷിക്കാഗോ സെന്റ് തോമസ് സീറോമലബാർ രൂപതാ ബിഷപ് മാർ ജോയ് ആലപ്പാട്ടിന്റെ ആത്മീയനേതൃത്വത്തിൽ നടക്കുന്ന ദേശീയ കൂടുംബസംഗമം വടക്കേ അമേരിക്കയിലെ സീറോമലബാർ കത്തോലിക്കരുടെ ഏറ്റവും വലിയ ഒത്തുചേരലായിരിക്കും. അമേരിക്കയിലെ എല്ലാ സീറോമലബാർ ഇടവകകളുടെയും, മിഷനുകളുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന ഈ കുടുംബ സംഗമത്തിൽ സഭാപിതാക്കന്മാരും, വൈദികരും, സന്യസ്തരും, അത്മായനേതാക്കളും, അമേരിക്കയിലെ എല്ലാ സീറോമലബാർ ഇടവകകളിൽനിന്നുമുള്ള കുടുംബങ്ങളും പങ്കെടുക്കും. മൂന്നുദിവസത്തെ സമ്മേളനത്തോടനുബന്ധിച്ച് എല്ലാദിവസവും ആഘോഷമായ ദിവ്യബലി, യുവജനസമ്മേളനം, വൈവിദ്ധ്യമാർന്ന കലാപരിപാടികൾ, നസ്രാണിതനിമയിലുള്ള പൈതൃകഘോഷയാത്ര, ദാമ്പത്യജീവിതത്തിൽ 25/50 വർഷങ്ങൾ പിന്നിടുന്ന ദമ്പതികളെ ആദരിക്കൽ, മതാദ്ധ്യാപകസംഗമം, ബൈബിൾ സ്‌കിറ്റ് മൽസരം, ബാങ്ക്വറ്റ് എന്നിവ ക്രമീകരിച്ചിട്ടുണ്ട്. 

കുടുംബമേളക്ക് ആതിഥ്യമരുളുന്നതിനുള്ള നിയോഗം 1999 ൽ അമേരിക്കയിലെ ആദ്യത്തെ സീറോമലബാർ നാഷണൽ കൺവൻഷനും, 2009 ൽ എസ്.എം.സി.സിയുടെ ദശവൽസരാഘോഷങ്ങളും വൻജനപങ്കാളിത്തത്തോടെ നടത്തി മാതൃകയായ ഫിലാഡൽഫിയായ്ക്ക് തന്നെ. 

vachakam
vachakam
vachakam


ബിഷപ് മാർ ജോയ് ആലപ്പാട്ട് മുഖ്യ രക്ഷാധികാരിയും, എസ.്എം.സി.സി. നാഷണൽ സ്പിരിച്വൽ ഡയറക്ടർ റവ. ഫാ. ജോർജ് എളംബാശേരിൽ; ആതിഥേയഇടവകവികാരിയും, എസ്.എം.സി.സി. ഫിലാഡൽഫിയ ചാപ്റ്റർ സ്പിരിച്വൽ ഡയറക്ടറുമായ റവ. ഡോ. ജോർജ് ദാനവേലിൽ എന്നിവർ രക്ഷാധികാരികളും; ജോർജ് മാത്യു സി.പി.എ. ചെയർമാനുമായി രൂപീകരിച്ചിട്ടുള്ള വിപുലമായ ജൂബിലി കമ്മിറ്റിയിൽ എസ്.എം.സി.സി. നാഷണൽ കമ്മിറ്റി അംഗങ്ങളും, റീജിയണൽ കോർഡിനേറ്റർമാരും, ഉപദേശകസമിതിയംഗങ്ങളും ഉൾപ്പെടുന്നു. 

1970 കളിൽ അമേരിക്കയിലെ വിവിധ നഗരങ്ങളിൽ കുടിയേറി പ്രതികൂല സാഹചര്യങ്ങളും, തികച്ചും വ്യത്യസ്തമായ ജീവിതരീതികളൂം, ജോലിസാഹചര്യങ്ങളും ധീരമായി തരണം ചെയ്ത്, പൈതൃകമായി ലഭിച്ച തങ്ങളുടെ അചഞ്ചലമായ വിശ്വാസം കൈവിടാതെ മക്കളെ വിശ്വാസത്തിൽ നല്ലരീതിയിൽ വളർത്തി അവിടങ്ങളിലെ സീറോമലബാർ സമൂഹങ്ങളുടെ ഉന്നമനത്തിനും, പടിപടിയായുള്ള വളർച്ചക്കും തുടർന്ന് സീറോമലബാർ പള്ളികളുടെ സ്ഥാപനത്തിനും, വളർച്ചക്കും വളരെയധികം സംഭാവനകൾ നൽകി ഇപ്പോൾ വിശ്രമജീവിതം നയിക്കുന്ന സീറോമലബാർ കാരണവന്മാരെ ഈ കോൺഫറൻസിൽ ആദരിക്കുന്നു എന്നുള്ളത് മറ്റൊരു  പ്രത്യേകതയാണ്.  

vachakam
vachakam
vachakam


കൂടുതൽ വിവരങ്ങൾക്ക്: ജോർജ് മാത്യു സി.പി.എ. +1-267-549-1196, ജോസ് മാളേയ്ക്കൽ +1-215-873-6943, ഡോ. ജയിംസ് കുറിച്ചി +1-856-275-4014. സിബിച്ചൻ ചെമ്പ്‌ളായിൽ, രജിസ്ട്രഷൻ ചെയർപേഴ്‌സൺ +1-215-869-5604 എന്നിവരുമായി ബന്ധപ്പെടുക. 

ഫോട്ടോ: ജോസ് തോമസ്

ജോസ് മാളേയ്ക്കൽ




വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam