സതീശൻ നായർ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ പ്രസിഡന്റ്

JUNE 21, 2024, 9:29 AM

ഷിക്കാഗോ: ഇന്ത്യൻ ഓവസീസ് കോൺഗ്രസ്, യു.എസ്.എ കേരളഘടകം പ്രസിഡന്റായി സതീശൻ നായരെ തിരഞ്ഞെടുത്തു. കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷക്കാലമായി ഐ.ഒ.സിയിൽ സജീവ സാന്നിദ്ധ്യമാണ് സതീശൻ നായർ.

ഐ.ഒ.സിയുടെ ഷിക്കാഗോ ചാപ്റ്ററിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയും, പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. ഐ.ഒ.സിയുടെ പ്രവർത്തനങ്ങൾ അമേരിക്കയിൽ ഏകോപിപ്പിക്കുന്നതിനായി കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി അദ്ദേഹം പ്രവർത്തിച്ചുവരുന്നു. സ്‌കൂൾ കോളേജ് കാലഘട്ടങ്ങളിൽ കെ.എസ്.യുവിലും യൂത്ത്‌കോൺഗ്രസിലും സജീവ സാന്നിദ്ധ്യമായിരുന്നു. അദ്ദേഹത്തിന്റെ എല്ലാ പ്രവർത്തന മണ്ഡലങ്ങളിലും ആത്മാർത്ഥതയോടെ തനതായ ശൈലയിൽ എല്ലായ്‌പ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

എൻ.എഫ്.ഐ.എ, കെ.എച്ച്.എൻ.എ, ഫൊക്കാന തുടങ്ങിയ ദേശീയ സംഘടകളിലും എഫ്.ഐ.എ, മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷൻ, നായർ അസോസിയേഷൻ, ഓംകാരം കരുണ ഫൗണ്ടേഷൻ തുടങ്ങിയ പ്രാദേശിക സംഘടനകളിലും പ്രവർത്തിച്ചുവരുന്നു.

vachakam
vachakam
vachakam

ഐ.ഒ.സി കേരളാഘടകത്തിന്റെ പ്രവർത്തനങ്ങൾ ഐകീകരിച്ച് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും കൂടാതെ ഇപ്പോഴുള്ള പന്ത്രണ്ടു ചാപ്റ്ററുകളിലെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുമെന്നും കൂടുതൽ ചാപ്റ്ററുകൾ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. സതീശൻ നായരുടെ പ്രവർത്തനങ്ങൾ സംഘടനയെ കൂടുതൽ ശക്തിപ്പെടത്തട്ടെയെന്നും കൂടാതെ അദ്ദേഹത്തിന്റെ മുന്നോട്ടുള്ള എല്ലാ പ്രവർത്തനങ്ങൾക്കും സാംപിട്രോഡ, എ.കെ. ആന്റണി, രമേഷ് ചെന്നിത്തല, ജോർജ് എബ്രഹാം, മോഹിന്ദർസിങ്ങ്, ഹർഭജൻസിങ്ങ്, തോമസ് മാത്യു, ലീലാ മാരേട്ട്, സന്തോഷ് നായർ തുടങ്ങിയവർ ആശംസകൾ നൽകി. സജി കരിമ്പന്നൂർ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam