ഷിക്കാഗോ: ക്‌നാനായ റീജിയൻ റ്റീൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ റ്റീൻ മിനിസ്ട്രി കുട്ടികൾക്കായി നടത്തിയ മൂന്നാമത് 'റൂട്ടഡ് 24' കോൺഫറൻസിന് ആവേശോജ്ജ്വലമായ സമാപനം.
നാല് ദിവസമായി നടന്ന കോൺഫറൻസ് ക്‌നാനായ റീജിയൻ ഡയറക്ടറും ഫൊറോന വികാരിയുമായ ഫാ.തോമസ് മുളവനാൽ സംഗമം ഉദ്ഘാടനം ചെയ്തു.
സെന്റ് മേരീസ് പള്ളി വികാരി ഫാ. സിജു മുടക്കോടിയിൽ, ഡിട്രോയിറ്റ് പള്ളി വികാരി ഫാ. ജോസ് തറയ്ക്കൽ, ഫാ. ബിൻസ് ചേത്തലിൽ, ഫാ. ബിബിൻ കണ്ടോത്ത്, സി.സനുജ, കോർഡിനേറ്റർ മാരായ സിറിയക് കീഴങ്ങാട്ട്, മജോ കുന്നശ്ശേരിൽ എന്നിവരും യുവജനങ്ങളായ വോളന്റിയേഴ്‌സും സന്നിഹിതരായിരുന്നു.
കോൺഫറൻസിൽ സാമുദായികവും, വിജ്ഞാന പ്രദവും ഉല്ലാസപ്രദവുമായ പരിപാടികൾ കോർത്തിണക്കി കോൺഫറസ് അനുഗ്രഹീതമാക്കി. ക്‌നാനായ റീജീയണിലെ വിവിധ ഇടവകകളിലെയും മിഷനുകളിലെയും ടീനേജേഴ്‌സ് തമ്മിലുള്ള സുഹൃദ്ബന്ധം ശക്തിപ്പെടുത്തുവാൻ ഈ കൂടിവരവ് വഴി സാധിച്ചു. അടുത്ത ടീനേജേഴ്‌സ് കോൺഫറസ് 2026 ൽ നടത്തപ്പെടും.
ലിൻസ് താന്നിച്ചുവട്ടിൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്