അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനും കമലാ ഹാരിസിനും കത്തയച്ചു രാഹുൽ ഗാന്ധി. ഇരുവർക്കും ആശംസകൾ നേരുന്നതായും കത്തിൽ പറയുന്നു.
ഇന്ത്യയും അമേരിക്കയും ചരിത്രപരമായ സൗഹൃദമാണ് പങ്കിടുന്നതെന്ന് ഡൊണാൾഡ് ട്രംപിന് അയച്ച കത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. ട്രംപിൻ്റെ നേതൃത്വത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാകുമെന്ന് ഉറപ്പുണ്ടെന്നും രാഹുൽ കത്തിൽ പറയുന്നു.
ഇന്ത്യക്കാർക്കും അമേരിക്കക്കാർക്കും അവസരങ്ങൾ വിപുലപ്പെടുത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുൽ കത്തിൽ പറയുന്നു.
ആവേശകരമായ പ്രസിഡന്‍ഷ്യല്‍ പ്രചാരണത്തില്‍ കമല ഹാരിസിനെ അഭിനന്ദിച്ചുകൊണ്ടുള്ളതായിരുന്നു അവര്‍ക്കുള്ള കത്ത്. ഐക്യത്തിനായുള്ള കമലഹാരിസിന്റെ സന്ദേശം അനേകര്‍ക്ക് പ്രചോദനം ആകുമെന്നും രാഹുല്‍ഗാന്ധി കുറിച്ചു.
ബൈഡന്‍ ഭരണത്തിന് കീഴില്‍ ഇന്ത്യയും യുഎസും ആഗോള പ്രാധാന്യമുള്ള വിഷയങ്ങളില്‍ സഹകരണം വര്‍ധിപ്പിച്ചു. ജനാധിപത്യ മൂല്യങ്ങളോടുള്ള ഇരുകൂട്ടരുടെയും പ്രതിബദ്ധത മ്മുടെ സൗഹൃദത്തെ മുന്നോട്ട് നയിക്കുന്നത് തുടരും – രാഹുല്‍ കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്