ഷിക്കാഗോ സെന്റ് മേരീസിൽ നേഴ്‌സസ് ദിനം വിപുലമായി ആചരിച്ചു

MAY 21, 2026, 4:16 AM

ഷിക്കാഗോ: അന്താരാഷ്ട്ര നേഴ്‌സസ് ദിനത്തോടനുബന്ധിച്ച് മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിൽ മെയ് 17 ഞായറാഴ്ച നേഴ്‌സസ് ദിനം വിപുലമായി ആചരിച്ചു. അന്നേദിവസം നടന്ന എല്ലാ വിശുദ്ധ കുർബാനകൾക്കും ശേഷം നഴ്‌സ്മാർക്കായി പ്രത്യേകം ആശീർവ്വാദ പ്രാർത്ഥന, തൈലാഭിഷേകം, എന്നിവ നടത്തി. പങ്കെടുത്ത ഏവർക്കും ഇടവകയുടെ ഉപഹാരം നൽകി.

വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി അനീഷ് മാവേലിപുത്തെൻപുരയിൽ എന്നിവർ രാവിലെ 8:15നും 10 മണിക്കും, വൈകുന്നേരം 5:30നും നടന്ന വിശുദ്ധ കുർബാനകൾക്കും പ്രത്യേക പ്രാർത്ഥനകൾക്കും കാർമ്മികരായിരുന്നു. നമ്മുടെ സമൂഹത്തിൽ നഴ്‌സുമാർ ചെലുത്ത സ്വാധീനം സിജു അച്ചൻ ഊന്നിപ്പറയുകയും അവരുടെ ദൈവികമായ ഈ ശുഷ്രൂഷക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.


vachakam
vachakam
vachakam

ഈ പരിപാടികളുടെ ക്രമീകരണങ്ങൾക്ക് നഴ്‌സസ് മിനിസ്ട്രി കോർഡിനേറ്റർസ് ആയ ലിസി മുല്ലപ്പള്ളി, സാലി കിഴക്കേക്കുറ്റ്, ഷേർളി തോട്ടുങ്കൽ, മാത്യു ജോസ് മങ്ങാട്ട് എന്നിവരോടൊപ്പം ഇടവകയുടെ കൈക്കാരന്മാരായ സേവ്യർ നടുപ്പറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്‌സ് പാലകൻ എന്നിവരും നേതൃത്വം നൽകി.


റോയി ചേലമലയിൽ

Chicago St. Mary's Knanaya Catholic Church Celebrates Nurses Day

vachakam
vachakam
vachakam

Chicago: In connection with International Nurses Day, Nurses Day was celebrated in a special manner on Sunday, May 17, at St. Mary's Knanaya Catholic Church, Morton Grove. Following all the Holy Masses held that day, special prayers of blessing and anointing services were conducted for nurses. Gifts from the parish were also distributed to all participants.

Vicar Fr. Siju Mudakodil and Assistant Vicar Fr. Aneesh Maveliputhenpurayil led the Holy Masses and special prayer services held at 8:15 AM, 10:00 AM, and 5:30 PM. Fr. Siju highlighted the valuable cotnributions nurses make to socitey and the healthcare field and expressed gratitude for their dedicated and compassionate service.

The event arrangements were coordinated by Nurses Ministry coordinators Lizzy Mullappally, Sally Kizhakkekuruttu, Shirley Thottunkal, and Mathew Jose Mangatt, along with parisht rustees Xavier Naduparambil, Sunny Kannala, Joby Polackal, Majo Kunnassery, and Felix Palakkan.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam