തോൽവി കൊണ്ട് ഭയപ്പെടില്ല, പോരാട്ടം ഞാൻ തുടരും 

FEBRUARY 25, 2024, 7:04 PM

വാഷിങ്ടൺ:  സ്വന്തം തട്ടകമായ  സൗത്ത് കരോലിനയിൽ നിർണായക തോൽവി ഏറ്റുവാങ്ങി നിക്കി ഹേലി. നിക്കി ഹേലിയുടെ സ്വന്തം സ്റ്റേറ്റ് ആയ സൗത്ത് കരോലിനയിലെ പ്രൈമറിയിൽ ഡൊണാൾഡ് ട്രംപ് ആണ് വിജയിച്ചത്. ഇതോടെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി ട്രംപ് ആയിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. 

എന്നാൽ പോരാട്ടം തുടരുമെന്നാണ് ഹേലി പറയുന്നത്. “സൗത്ത് കരോലിനയിൽ എന്ത് സംഭവിച്ചാലും പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് തുടരുമെന്ന് നേരത്തെ ഞാൻ പറഞ്ഞിരുന്നു. ഞാൻ എൻ്റെ വാക്കിൽ ഉറച്ചു നിൽക്കുന്നു- ഹേലി പറഞ്ഞു. 

മാർച്ച് 5ന് സൂപ്പർ ചൊവ്വാഴ്ച വരെ പോരാട്ടം തുടരുമെന്ന് ഹേലി പ്രതിജ്ഞയെടുത്തു. 874 ഡെലിഗേറ്റുകളാണ് അന്ന് നിർണയിക്കപ്പെടുക. ഞങ്ങൾ ഈ പോരാട്ടം തുടരുന്നത് കാണാൻ ആളുകൾ ആഗ്രഹിക്കുന്നു. ഹേലി  മാധ്യമപ്രവർത്തകരോട് പറഞ്ഞു. സൂപ്പർ ചൊവ്വാഴ്ച വോട്ടുചെയ്യുന്ന 15 സംസ്ഥാനങ്ങളിലും തൻ്റെ വിജയ പരമ്പര തുടരുമെന്ന് ട്രംപ് പ്രതികരിച്ചു.

vachakam
vachakam
vachakam

ട്രംപിന്റെ സൗത്ത് കരോലിന വിജയം അദ്ദേഹത്തെ ജിഒപി നോമിനേഷനിലേക്ക് കൂടുതൽ അടുപ്പിക്കുകയാണ് അയോവ, ന്യൂ ഹാംഷെയർ, യുഎസ് വിർജിൻ ഐലൻഡ്‌സ്, നെവാഡ എന്നിവിടങ്ങളിൽ എതിരാളികളെ രണ്ടക്ക മാർജിനിൽ മറികടന്ന് ഇതുവരെയുള്ള എല്ലാ പ്രൈമറികളിലും ട്രംപ് വെന്നിക്കൊടി പാറിച്ചു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam