ഫൊക്കാന 'ടീം ലെഗസി' സ്ഥാനാർത്ഥികൾ ഡോ.കലാ സാഹി, ജോർജ് പണിക്കർ, രാജൻ സാമുവൽ, ഷാജു സാം ഷിക്കാഗോയിൽ

JUNE 24, 2024, 9:25 AM

ഷിക്കാഗോ: 2024-2026 പ്രവർത്തന വർഷത്തേക്കുള്ള പ്രസിഡന്റ് സ്ഥാനാർത്ഥിയും ആദ്യ വനിതാ ജനറൽ സെക്രട്ടറിയുമായ ഡോ. കലാ സാഹിയുടെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി ഷിക്കാഗോയിലുള്ള ജോർജ് പണിക്കർ, ഷിക്കാഗോയിൽ നടന്ന രണ്ടാമത് ഫൊക്കാന കൺവെൻഷൻ (1988) മുതൽ ഫൊക്കാനയുമായി അടുത്തു പ്രവർത്തിക്കുന്ന ജോർജ് പണിക്കർ, 2022-24 ഭരണസമിതിയിൽ അഡിഷണൽ അസോസിയേറ്റ് ട്രഷററായ ജോർജ് പണിക്കർ, ഇല്ലിനോയി മലയാളി അസോസിയേഷന്റെ (ഐ.എം.എ) മുൻ പ്രസിഡന്റും ദേശീയതലത്തിൽ തന്നെ പ്രവർത്തിക്കുന്ന ട്രേഡ് യൂണിയൻ നേതാവുമാണ്. 

സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിൽ ശ്രദ്ധേയനായ പണിക്കർ അറിയപ്പെടുന്ന ഗായകൻ കൂടിയാണ്. ട്രഷറർ സ്ഥാനാർത്ഥിയായ രാജൻ സാമുവൽ, ഫിലാഡിൽഫിയയിൽ നിന്നാണ്. ഷാജു സാം (എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), ജോയി കൂടാലി, യുവജന പ്രതിനിധി വരുൺ നായർ, നിഷ എറിക്, വിമൻസ്‌ഫോറം ചെയർ  തുടങ്ങിയവരും ഇതര സ്ഥാനാർത്ഥികളും ഒത്തുചേർന്ന് ജൂൺ 21-ാം തീയതി വെള്ളിയാഴ്ച വെകുന്നേരം ഷിക്കാഗോ സെന്റ്‌മേരീസ് ചർച്ച് ഹാമിൽ ഒത്തുകൂടുകയും ഷിക്കാഗോയിലെ ഫൊക്കാനാ പ്രതിനിഥികളുമായി സംവദിക്കുകയും ചെയ്തു.

എല്ലാവരുടെയും വിലയേറിയ സമ്മതിദാനാവകാശം ഡോ. കലാസാഹി, ജോർജ് പണിക്കർ, രാജൻ സാമുവൽനേതൃത്വം നൽകുന്ന 'ലെഗസി' ടീമിന്  നൽകി വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു.

vachakam
vachakam
vachakam


ജൂലായ് 18-20 തീയതികളിൽ വാഷിംഗ്ടൺ ഡിസിയിൽ വച്ചു നടക്കുന്ന ഫൊക്കാന കൺവെൻഷന്റെ രണ്ടാം ദിവസമാണ് ഇലക്ഷൻ നടക്കുക. ലെഗസി ടീമിന്റെ ഇതര സ്ഥാനാർത്ഥികളായ, ഏറെയും പുതുമുഖങ്ങളും പ്രൊഫഷണലുകളും യുവജനങ്ങളുമടങ്ങിയ ഒരു  വ്യത്യസ്ത  പാനലിനെയാണ് മുന്നോട്ടു വക്കുന്നത്. അവരവരുടെ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച പ്രഗത്ഭരാണ് പാനലിൽ മത്സരിക്കുന്ന ഓരോരുത്തരും. കാലികമായ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് സംഘടനയിൽ കാതലായ മാറ്റങ്ങൾ വരുത്താൻ ഈ പാനലിന് കഴിയും എന്ന് ട്രഷറർ സ്ഥാനാർഥിയായ രാജൻ സാമുവൽ അഭിപ്രായപ്പെട്ടു.

ഇതര സ്ഥാനാർഥികൾ ഷാജു സാം (എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ്), റോയ് ജോർജ് (വൈസ് പ്രസിഡന്റ്), ബിജു തൂമ്പിൽ (അസോസിയേറ്റ് സെക്രട്ടറി), സന്തോഷ് ഐപ്പ് (അസോസിയേറ്റ് ട്രഷറർ), ഡോ. അജു ഉമ്മൻ (അസോസിയേറ്റ് സെക്രട്ടറി), ദേവസ്സി പാലാട്ടി (അഡീഷണൽ അസോഷ്യേറ്റ് ട്രഷറർ), നിഷ എറിക് (വിമൻസ്‌ഫോറം ചെയർ) എന്നിവർ ടീം ലെഗസി മുന്നോട്ടുവയ്ക്കുന്ന പ്രവത്തന പദ്ധതികളായ ഫൊക്കാന ഹെൽപ്പ് ലൈൻ, സംരംഭകത്വം, ഫൊക്കാന യുവജനോത്സവം, യൂത്ത് കൺവെൻഷൻ, കായിക പരിപാടികൾ, അമേരിക്കൻ മലയാളി യുവജനതയെ മുഖ്യധാരാ രാഷ്രീയവുമായി ബന്ധപ്പെടുത്താനുള്ള പദ്ധതികൾ, നൈപുണ്യ വികസനം, സ്‌കോളർഷിപ്പുകൾ, അവാർഡ്, സാംസ്‌കാരിക ടൂറിസം, രാജ്യാന്തര പരിപാടികൾ, വിമൻസ്‌ഫോറം, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയവ പൂർവ്വാധികം ഭംഗിയായി വിജയിപ്പിക്കുമെന്ന് പ്രസ്താവിച്ചു.

vachakam
vachakam
vachakam


ഫൊക്കാന മുൻ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജയിബു  മാത്യു കുളങ്ങര, കേരളാ അസോസിയേഷൻ ഓഫ് ഷിക്കാഗോ പ്രസിഡന്റ് ആന്റോ കവലയ്ക്കൽ, സ്‌കോക്കി കമ്മീഷണർ അനിൽകുമാർ പിള്ള, കേരളാ കൾച്ചറൽ സെന്റർ വൈസ് ചെയർമാൻ ഹെറാൾഡ് ഫിഗരദോ,  ജോസ് ചുമ്മാർ, സണ്ണി വള്ളിക്കളം, സിറിയക് പുത്തൻപുര, ജോയി ഇണ്ടിക്കുഴി, അനിലാൽ ശ്രീനിവാസൻ, ലീലജോസഫ്, ജോർജ് കുര്യാക്കോസ്, പീറ്റർ കൊല്ലപ്പിള്ളി, ഷാബു മാത്യു, മനോജ് അച്ചേട്ട്, സാബു അച്ചേട്ട് തുടങ്ങിയ നിരവധി പ്രതിനിധികളും അനുഭാവികളും ആശംസകളും പിന്തുണയും വാഗ്ദനം ചെയ്തു സംസാരിച്ചു. സ്വാദിഷ്ടമായ അത്താഴ വിരുന്നിന് നേതൃത്വം നൽകിയത് മിനി പണിക്കരും, ലിസ്സി ഇണ്ടിക്കുഴിയുംചേർന്നായിരുന്നു, യോഗ നടപടികൾ നിയന്ത്രിച്ചത് ജോർജ് പണിക്കർ. 

vachakam
vachakam
vachakam



വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam