വാഷിംഗ്ടണ്‍: പലിശ നിരക്കില്‍ കാല്‍ ശതമാനം കുറവ് വരുത്തി യുഎസ് ഫെഡറല്‍ റിസര്‍വ്. പ്രസിഡന്റ് സ്ഥാനത്തേക്ക് ഡൊണാള്‍ഡ് ട്രംപ് വമ്പന്‍ വിജയം നേടിയതിന്റെ പിറ്റേന്നാണ് യുഎസ് ഫെഡ് തീരുമാനം പ്രഖ്യാപിച്ചത്. സെപ്റ്റംബറില്‍ പലിശ നിരക്കില്‍ അര ശതമാനം കുറവ് വരുത്തിയിരുന്നു. പണപ്പെരുപ്പം ഇപ്പോള്‍ കേന്ദ്ര ബാങ്കിന്റെ 2% ലക്ഷ്യത്തിന് അടുത്താണുള്ളത്.
പുതിയ ഇളവോടെ പലിശ നിരക്ക് ഏകദേശം 4.6% ആയി കുറഞ്ഞു. സെപ്റ്റംബറിലെ മീറ്റിംഗിന് മുമ്പ് നാല് പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 5.3% ആയിരുന്നു പലിശനിരക്ക്. നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പത്തെ ചെറുക്കാന്‍ ഫെഡ് ഒരു വര്‍ഷത്തിലേറെയായി അതിന്റെ നിരക്ക് ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്തിയിരുന്നു. വാര്‍ഷിക പണപ്പെരുപ്പം 2022-ന്റെ മധ്യത്തിലെ 9.1% എന്ന നിലയില്‍ നിന്ന് സെപ്റ്റംബറില്‍ മൂന്നര വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 2.4% ആയി കുറഞ്ഞു.
തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നെങ്കിലും ഇപ്പോഴും കുറഞ്ഞ നിലയിലാണെന്ന് മീറ്റിംഗ് അവസാനിച്ചതിന് ശേഷമുള്ള പ്രസ്താവനയില്‍ ഫെഡ് പറഞ്ഞു. പണപ്പെരുപ്പം സെന്‍ട്രല്‍ ബാങ്കിന്റെ ലക്ഷ്യത്തോട് അടുത്തെത്തിയെങ്കിലും ഒരു പരിധിവരെ ഉയര്‍ന്നതായി തുടരുന്നെന്നും ഫെഡ് പറഞ്ഞു.
സെപ്തംബറില്‍ നിരക്ക് വെട്ടിക്കുറച്ചതിന് ശേഷം നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഇനിയും കുറവ് വരുത്തുമെന്ന് ഫെഡ്് സൂചിപ്പിച്ചിരുന്നു. എന്നാല്‍ സമ്പദ്വ്യവസ്ഥ ഇപ്പോള്‍ വലിയ ബജറ്റ് കമ്മിയും ട്രംപ് പ്രസിഡന്‍സിക്ക് കീഴിലുള്ള ഉയര്‍ന്ന പണപ്പെരുപ്പവും പ്രതീക്ഷിക്കുന്നതിനാല്‍, കൂടുതല്‍ നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യത കുറവായിരിക്കാം.
പ്രസിഡന്റ് എന്ന നിലയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പലിശ നിരക്ക് തീരുമാനങ്ങളില്‍ തനിക്ക് അഭിപ്രായ അവസരമുണ്ടാകണമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയ ഇടപെടലില്‍ നിന്ന് മുക്തമായ, വായ്പാ നിരക്കുകള്‍ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന ഒരു സ്വതന്ത്ര സ്ഥാപനമെന്ന നിലയില്‍ ഫെഡ് അതിന്റെ പങ്ക് വളരെക്കാലമായി കാത്തുസൂക്ഷിക്കുന്നു. വൈറ്റ് ഹൗസിലെ തന്റെ ആദ്യ ടേമില്‍ പണപ്പെരുപ്പത്തിനെതിരെ പോരാടുന്നതിന് ഫെഡ് നിരക്ക് ഉയര്‍ത്തിയതിന് ശേഷം ട്രംപ് ചെയര്‍മാന്‍ ജെറോം പവലിനെ പരസ്യമായി വിമര്‍ശിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്