ഓസ്റ്റിൻ യൂണിവേഴ്‌സിറ്റി മലയാളവിദ്യാർത്ഥികൾക്കൊപ്പം കെ.എൽ.എസ് കേരളപ്പിറവി ആഘോഷിച്ചു

NOVEMBER 8, 2024, 11:35 AM

ഓസ്റ്റിൻ: കേരള ലിറ്റററി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ (കെ.എൽ.എസ്) കേരളപ്പിറവി ആഘോഷം യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് ഓസ്റ്റിനിലെ (U.T, Austin) മലയാളം ഡിപ്പാർട്ട്‌മെന്റ് വിദ്യാർത്ഥികൾക്കൊപ്പം നവംബർ 7 വ്യാഴാഴ്ച രാവിലെ മേയേഴ്‌സൺ കോൺഫറൻസ് ഹാളിൽ വച്ച് നടത്തി.

പ്രശസ്ത സാഹിത്യകാരൻ ഇ. സന്തോഷ്‌കുമാർ മുഖ്യാതിഥിയായി പങ്കെടുത്തു. കേരളസംസ്ഥാനത്തിന്റെ രൂപീകരണചരിത്രത്തെക്കുറിച്ചും ബാസൽ മിഷൻ പ്രവർതകനായി കേരളത്തിലത്തിയ ഹെർമൻ ഗുണ്ടർട്ട് മലയാളഭാഷയ്ക്കു നൽകിയ സംഭാവനകളെക്കുറിച്ചും തുടങ്ങി മലയാളഭാഷാ സംബന്ധമായ നിരവധി വിഷയങ്ങൾ അദ്ദേഹം ചർച്ച ചെയ്തു.


vachakam
vachakam
vachakam

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് ഓസ്റ്റിനിലെ മലയാളം പ്രൊഫസറും കെ.എൽ.എസ് അംഗവുമായ ഡോ. ദർശന മനയത്ത് പരിപാടികൾക്ക് നേതൃത്വം നൽകി. കെ.എൽ.എസ് പ്രസിഡന്റ് ഷാജു ജോൺ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കെ.എൽ.എസ്സ്. സെക്രട്ടറി ഹരിദാസ് തങ്കപ്പൻ, ട്രഷറർ സിവി ജോർജ്, ലാന സെക്രട്ടറി സാമുവൽ യോഹന്നാൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

സമ്മേളനത്തിൽ  ഡിപ്പാർട്ട്‌മെന്റ്  ഓഫ് ഏഷ്യൻ സ്റ്റഡീസ് ഡയറക്ടറായ ഡോ. ഡൊണാൾഡ് ഡേവിസ് സന്തോഷ് കുമാറിന്റെ പുതിയ നോവലായ 'തപോമയിയുടെ അച്ഛൻ' യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് ഓസ്റ്റിനിലെ മലയാളം ലൈബ്രറിക്കായി ഏറ്റുവാങ്ങി. ഓസ്റ്റിൻ ദക്ഷിണേഷ്യൻ പഠനകേന്ദ്രം മലയാളം, തമിഴ്, തെലുങ്ക്, സംസ്‌കൃതം, ഹിന്ദി, ഉർദു ഭാഷകളിൽ ബിരുദ/ബിരുദാനന്തര കോഴ്‌സുകൾ നൽകുന്നു.

കേരള ലിറ്റററി സൊസൈറ്റിയുടെ അംഗത്വസംബന്ധമായ വിവരങ്ങൾക്ക്:

vachakam
vachakam
vachakam

ഹരിദാസ് തങ്കപ്പൻ (കെ.എൽ.എസ് സെക്രട്ടറി) 214-763-3079. [email protected]

മാർട്ടിൻ വിലങ്ങോലിൽ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam