മിൽവാക്കി അതിരൂപത ആർച്ച് ബിഷപ്പായി മോസ്റ്റ് റവ. ജെഫ്രി എസ്. ഗ്രോബിനെ മാർപാപ്പ നിയമിച്ചു

NOVEMBER 7, 2024, 1:30 PM

മിൽവാക്കി: മിൽവാക്കിയിലെ കത്തോലിക്കാ അതിരൂപതയുടെ 12ാമത് പുതിയ ആർച്ച് ബിഷപ്പായി മോസ്റ്റ് റവ. ജെഫ്രി എസ്. ഗ്രോബിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചതായി വത്തിക്കാൻ തിങ്കളാഴ്ച അറിയിച്ചു.

തന്റെ 75ാം ജന്മദിനത്തിൽ വിരമിക്കൽ നോട്ടീസ് നൽകിയ ഏറ്റവും ആദരണീയനായ ജെറോം ഇ. ലിസ്‌റ്റെക്കിയുടെ പിൻഗാമിയായി 63കാരനായ ഗ്രോബ് അധികാരമേറ്റു.

വിസ്‌കോൺസിൻ ഗ്രാമത്തിൽ വളർന്ന ഗ്രോബ് 1992ൽ ഷിക്കാഗോ അതിരൂപതയുടെ വൈദികനായി നിയമിക്കപ്പെട്ടു. കാനോൻ നിയമത്തിൽ ലൈസൻസും പിന്നീട് ഡോക്ടറേറ്റും നേടിയ ശേഷം അദ്ദേഹം അതിരൂപത ട്രൈബ്യൂണലിൽ ജഡ്ജിയായി സേവനമനുഷ്ഠിച്ചു. വിശുദ്ധ ദൈവശാസ്ത്രത്തിൽ ലൈസൻസും ഫിലോസഫിയിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.

vachakam
vachakam
vachakam

2020 സെപ്തംബറിൽ ഫ്രാൻസിസ് മാർപാപ്പ ഗ്രോബിനെ ഷിക്കാഗോയിലെ സഹായ മെത്രാനായി നിയമിച്ചിരുന്നു

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam