ഡിട്രോയിറ്റ് : മിഷിഗണിൽ ആസ്ഥാനമായുള്ള ഗോസ്പൽ മിഷൻസ് ഓഫ് ഇന്ത്യ (GMI) പ്രത്യേക സമ്മേളനം സംഘടിപ്പിക്കുന്നു. ഇന്ത്യയിലെ സഹവിശ്വാസികൾ നേരിടുന്ന സമ്മർദ്ദകരമായ വെല്ലുവിളികളെക്കുറിച്ച് വെളിച്ചം വീശുന്നതിനാണ് ഈ ഒത്തുചേരൽ സംഘടിപ്പിച്ചിരിക്കുന്നത്.
മാർച്ച് 1 ശനിയാഴ്ച, വൈകുന്നേരം 6:00 - രാത്രി 8:30 വരെ ഡിട്രോയിറ്റ് ബ്രദറൻ അസംബ്ലിയിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത് (11174 13 മൈൽ റോഡ്, വാറൻ, MI 48903 (റിന്യൂവൽ ചർച്ചിന്റെ പരിസരം).
നിലവിലെ സാഹചര്യത്തെക്കുറിച്ചുള്ള നിർണായക അപ്‌ഡേറ്റുകൾ ഡോ. ബാബു വർഗീസ് പങ്കുവെക്കും. അദ്ദേഹത്തിന്റെ നേരിട്ടുള്ള അനുഭവങ്ങളും കൃത്യമായ ഉൾക്കാഴ്ചകളും പീഡനത്തിന്റെ ഗൗരവം മനസ്സിലാക്കാനും വിശ്വാസത്തിനുവേണ്ടി പീഡിപ്പിക്കപ്പെടുന്നവരോടൊപ്പം നിൽക്കുന്നതിനും ഐക്യവും പ്രതിബദ്ധതയും പ്രകടമാക്കുന്നതിനുമുള്ള അവസരം പ്രയോജനപ്പെടുത്തണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു.
ഈ മീറ്റിംഗ് പഠിക്കാനുള്ള ഒരു അവസരം മാത്രമല്ല, പ്രാർത്ഥിക്കാനും അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ പ്രാർത്ഥനകൾ, അവബോധം, ഐക്യദാർഢ്യം എന്നിവ വിശ്വാസത്തിനുവേണ്ടി കഷ്ടപ്പെടുന്നവരുടെ ജീവിതത്തിൽ ഒരു മാറ്റമുണ്ടാക്കും. നിങ്ങളുടെ പങ്കാളിത്തം വളരെ പ്രധാനമാണ്. ഗോസ്പൽ മിഷൻസ് ഓഫ് ഇന്ത്യ (GMI) യുടെ പേരിൽ പി. ജോസഫ് രാജു അറിയിച്ചു
കൂടുതൽ വിവരങ്ങൾക്ക് : പി. ജോസഫ് രാജു: 586 -306 -5669 (GMI), ജോർജി ജോൺ: 248 -835 -7959
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്