ഡാളസ് : യുഎൻടി ഡാളസ് സർവകലാശാലയുടെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ബിരുദാനന്തര ബിരുദധാരിയായി 18കാരി ഹന ടെയ്‌ലർ ഷ്‌ലിറ്റ്‌സ്. പബ്ലിക് ലീഡർഷിപ്പ് ആൻഡ് അഡ്മിനിസ്‌ട്രേഷനിലാണ് ഹന മാസ്റ്റർ ബിരുദം നേടിയത്.
16 -ാം വയസ്സിൽ ടെക്‌സാസ് വുമൺസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഏറ്റവും പ്രായം കുറഞ്ഞ ബിരുദധാരിയായി ഹന നേരത്തെ റെക്കോർഡ് ഇട്ടിരുന്നു. ആ റെക്കോർഡ് ഇപ്പോൾ മാസ്റ്റർ ബിരുദത്തിലും ആവർത്തിച്ചു.
എത്യോപ്യയിൽ ജനിച്ച ഹനയെ 2008ലാണ് അമേരിക്കൻ ദമ്പതികൾ ദത്തെടുത്തത്. ഹനയുടെ ജന്മം നൽകിയ അമ്മ ക്ഷയരോഗം ബാധിച്ചാണ് മരിച്ചത്. ശിശുവായിരിക്കെ ഹനയും ഇതേ രോഗത്താൽ മരണത്തോട് പൊരുതിയിരുന്നു.
ദുരന്ത നിവാരണ മേഖലയിൽ പി.എച്ച്.ഡി എടുക്കാനാണ് ഹനയുടെ തീരുമാനം. തന്നെപ്പോലെ കഷ്ടതകൾ അനുഭവിക്കുന്നവരെ സഹായിക്കണമെന്നാണ് ഈ മിടുക്കിയുടെ ആഗ്രഹം.
ഹനയുടെ സഹോദരങ്ങളും സമാനമായ രീതിയിൽ ചെറിയ പ്രായത്തിൽ തന്നെ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയവരാണ്. തന്റെ വളർച്ചയിൽ കുടുംബം നൽകിയ പിന്തുണ വലുതാണെന്ന് ഹന പറഞ്ഞു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
