വിചിത്രമെന്നു പറയട്ടെ, ഒട്ടുമിക്ക സംഗതികളുടേയും തുടക്കം അമേരിക്കയിൽ നിന്നാണല്ലോ..! അച്ചടിച്ച പ്രസിദ്ധീകരണങ്ങളിൽ പലതും അച്ചടി ഉപേക്ഷിച്ച് ഡിജിറ്റിലേക്ക് മാറുന്നതിന് തുടക്കമിട്ടതും അവിടെ തന്നെ. എന്നാലിപ്പോഴിതാ നീണ്ട 11 സംവത്സരക്കാലത്തിനു ശേഷം വീണ്ടു അച്ചടിയിലേക്ക് തിരിച്ചു വന്ന ഒരു പത്രമാണ് 'ദി ഒണിയൻ.'
പ്രസാധകർ പ്രതീക്ഷിച്ചതിനെക്കാൾ നാലിരട്ടി ആവശ്യക്കാർ ആദ്യം തന്നെ രംഗത്തെത്തിയത്രെ..! എന്തതിശയമെ അച്ചടിയുടെ തിരിച്ചുവരവേയ്..! എന്നു തപ്പടിച്ച് താളമിട്ട് പാടാൻ തോന്നുകയാണ്. എതാണ്ട് ഇതേ അവസ്ഥ തന്നെയാണിപ്പോൾ ലോകത്തെമ്പാടും സംജാതമായിക്കൊണ്ടിരിക്കുന്നത്. ഇത് ടൂൾകിറ്റിന്റെ കണ്ടുപിടുത്തമൊന്നുമല്ലാ കെട്ടോ, വിഖ്യാതരായ ഇക്കോണമിസ്റ്റ് വീക്കിലി ആധികാരികമായി കണ്ടെത്തിയതാണ്.
ഒരുകാലത്ത്
പത്രപ്രചാരം കൂട്ടുന്ന ധാർമികതയ്‌ക്കെതിരെ ശക്തമായ നിലപാടെടുത്ത ഗാർഡിയൻ
ദിനപത്രത്തിനുപോലും പിടിച്ചുനിൽക്കാനായില്ല എന്നൊരു കഥ കേട്ടിട്ടുണ്ട്.
2013 ജനുവരി 14ന് ഗാർഡിയൻ ഒന്നാം പേജിൽ ഏറ്റവും വലിയ പോയിന്റിൽ അച്ചടിച്ചത്
ഫ്രീ ഡി വി ഡി എന്നായിരുന്നു.
ടൈംസിന്റെയും സൺ പത്രത്തിന്റേയും
ഉടമസ്ഥൻ കൂടിയായ മർഡോക്കിനെ ഇക്കണോമിസ്റ്റ് വാരിക കോട്ട് ചെയ്തത് ഇങ്ങനെ.
ജനങ്ങൾ സൗജന്യ ഡിവിഡി കരസ്ഥമാക്കിയ ശേഷം പത്രം വലിച്ചു ദൂരെ കളയും
എന്നായിരുന്നു.
ജെയിംസ് വിൽസൺ എന്ന തൊപ്പിക്കച്ചവടക്കാരൻ 1843ൽ തുടങ്ങിയ ജേണൽ ഇന്ന് ആഴ്ചയിൽ 9 ലക്ഷത്തിലേറെ കോപ്പികൾ വിറ്റഴിക്കുന്നു. എന്നാൽ ഏതെങ്കിലും ഒരു എഴുത്തുകാരന് വാരിക പ്രാമുഖ്യം നൽകുന്നില്ല. എക്കണോമിസ്റ്റ് എന്ന ബ്രാൻഡ് ആണ് പ്രധാനം. ഈ വാരികയിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ എല്ലാം ലേഖകരുടെ അഭിപ്രായം മാത്രമാണ് വാരികയുടേതല്ല എന്ന് എഴുതിപ്പിടിപ്പിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് വാരികയിൽ പറഞ്ഞിരിക്കുന്നതിന്റെ ഉത്തരവാദിത്വവും ചിന്താഗതിയും ഇതിലെ ലേഖകരുടെതല്ല എന്ന നിലപാട് അനുഭവത്തോടെ മാത്രമേ നോക്കി കാണാൻ കഴിയൂ.
ഇക്കണോമിസ്റ്റിൽ ജേണലിസ്റ്റുകളുടെ സ്വകാര്യ അഭിപ്രായത്തേക്കാൾ എഡിറ്റോറിയൽ ലൈനിനാണ് പ്രധാനം. പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായങ്ങൾ എല്ലാം വാരികയുടേതാണ്. അതുകൊണ്ടുതന്നെ അതിന്റെ ആധികാരികതയെക്കുറിച്ച് തെല്ലും ശങ്ക വേണ്ട. ദി വൊണിയൻ എന്നാൽ നമ്മുടെ സവാള എന്നുതന്നെയാണർത്ഥം. പത്രത്തിനിങ്ങെയൊരു പേരോ എന്നു ശങ്കിക്കുന്നവർ കണ്ടേക്കാം. എന്നാൽ ഇതിലെ വാർത്തകളും ലേഖനങ്ങലും മുഴുനീളെ ഹാസ്യരസം കഴിഞ്ഞൊഴുകുന്ന തരത്തിലുള്ളതാണ്.
വിസ്‌കോൺസെൻ സ്‌റ്റേറ്റിലെ മാഡീസണിലാണ് 1988ൽ ഒണിയൻ തുടങ്ങിയത്. 1996 മുതൽ ഓൺലൈനിലായി. 2013ൽ അച്ചടി നിർത്തിയിരുന്നതായിരുന്നു. പണ്ട് എൻബിസിയിൽ സജീവമായിരുന്ന ബെൻ കോളിൻസിന്റെ കമ്പനി ഗ്ലോബൽ ടെട്രാ കമ്പനി ഒണിയനെ വിലക്കുവാങ്ങി അച്ചടി പുനരാരംഭിക്കുകയാിരുന്നു. ജനം സ്‌ക്രീനുകൾ നോക്കി മടുത്തിരിക്കുന്നു. പത്രമാകുമ്പോൾ വികാരപരമായി അടുപ്പമുണ്ടാകും. അതൊരിക്കലും സ്‌ക്രീനിൽ നിന്നും കിട്ടാൻ പോകുന്നില്ലല്ലൊ എന്നാണ് ഇപ്പോഴത്തെ ഉടമയുടെ കാഴ്ചപ്പാട്. എന്തായാലും ലോകം വീണ്ടും അച്ചടിയുടെ സമ്പന്നതയിലേക്ക് കുതിക്കട്ടെയെന്ന് ആശംസിക്കാം.
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്