കോഴിക്കോട്: താമരശേരി ചുരത്തില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം. റോഡ് വികസനത്തിന്റെ ഭാഗമായി ദേശീയപാത 766ല്‍ താമരശേരി ചുരത്തിലെ എട്ടാം വളവില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റുന്നതിനാലാണ് നിയന്ത്രണം എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറു മണി വരെയാണ് നിയന്ത്രണം. മള്‍ട്ടി ആക്സില്‍ ഭാരവാഹനങ്ങൾ ചുരം വഴി കടത്തിവിടില്ല എന്നാണ് ലഭിക്കുന്ന വിവരം. ഇതുവഴിയുള്ള മൾട്ടി ആക്സിൽ ഭാരവാഹനങ്ങൾ നാടുകാണി ചുരം വഴിയോ കുറ്റ്യാടു ചുരം വഴിയോ വഴി തിരിച്ചു വരും. ചെറുവാഹനങ്ങളെ ഇടവിട്ട സമയങ്ങളിൽ മാത്രമേ ചുരം വഴി കടത്തിവിടുകയുള്ളൂ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
