തിരുവനന്തപുരം: രാഹുലിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നിൽ രാഷ്ട്രീയമാണ് എന്ന പ്രതികരണവുമായി വി ഡി സതീശൻ. സർക്കാരിനെതിരായ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുളള തന്ത്രമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കേരളത്തിന് മുന്നിൽ സിപിഎം നാണംകെട്ട് നിൽക്കുകയാണെന്ന് പറഞ്ഞ വി ഡി സതീശൻ മുകേഷിനെ പാർട്ടി പുറത്താക്കിയോ എന്നും ചോദിച്ചു.
ശബരിമലയിൽ ഹൈക്കോടതി ഇന്നലെ നടത്തിയ പരാമർശങ്ങൾ ഗുരുതരമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. വൻ തോക്കുകൾ വരാനുണ്ടെന്നാണ് ഹൈക്കോടതി പറഞ്ഞത്. ബിജെപി-സിപിഎം അവിഹിത ബന്ധം പുറത്തായി എന്നും പ്രതിപക്ഷം പറഞ്ഞത് ശരിയായി എന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കടകംപള്ളിയെ തൊടാത്തത് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടത് കൊണ്ടാണെന്നും സതീശൻ പറഞ്ഞു. എസ്ഐടിയുടെ മേൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വൻ സമ്മർദമുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
