എറണാകുളം: നെടുമ്പാശേരി വഴിയുള്ള പക്ഷിക്കടത്തിൽ കൂടുതൽ കണ്ണികളെ കണ്ടെത്താൻ ഒരുങ്ങി കസ്റ്റംസ്. ചെന്നൈ, ഹൈദരാബാദ് എന്നിവടങ്ങളിലേക്ക് പക്ഷികളെ കടത്തുന്ന സംഘത്തിലെ പ്രധാനികളാണ് കഴിഞ്ഞ ദിവസം പിടിയിലായത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം കഴിഞ്ഞ ദിവസമാണ് നെടുമ്പാശേരി വിമാനത്താവളം വഴി പക്ഷികളെ കടത്താൻ ശ്രമിച്ച ദമ്പതികൾ പിടിയിലായത്. ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന പക്ഷികളെ പിടികൂടിയത്. ഇന്നലെ ലഭിച്ച പക്ഷികളെ തായ്ലൻഡിലേക്ക് തിരികെ അയക്കാനാണ് തീരുമാനം. നടപടികൾ ആരംഭിച്ച കസ്റ്റംസ് പക്ഷിക്കടത്ത് സംഘത്തിലെ മറ്റുള്ളവർക്ക് വേണ്ടിയും തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
