കാസര്‍കോട്: പടന്ന പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കോണ്‍ഗ്രസും മുസ്‌ലിം ലീഗും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കം അവസാനിച്ചു.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ നീലിമയുടെ സ്ഥാനാര്‍ത്ഥിത്വം മരവിപ്പിച്ച് ലീഗിലെ പി ആയിഷയെയാണ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുക.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ സ്ഥാനാര്‍ത്ഥിത്വം മരവിപ്പിച്ച് ലീഗ് പ്രതിനിധിയെ മത്സരിപ്പിക്കാൻ കോണ്‍ഗ്രസ്- ലീഗ് നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ ധാരണയായത്.
പടന്നയിലെ രണ്ടാം വാര്‍ഡ് വിട്ട് നല്‍കണമെന്ന് കോണ്‍ഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെ അവഗണിച്ച് ലീഗ് സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. പിന്നാലെയാണ് ഇരുപാര്‍ട്ടികളും തമ്മില്‍ തര്‍ക്കം ആരംഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
