തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ രണ്ടാം ബലാത്സംഗ പരാതിയിൽ അന്വേഷണസംഘം വിപുലീകരിക്കാൻ ഒരുങ്ങി പൊലീസ്. എഐജി ജി. പൂങ്കുഴലിക്ക് അന്വേഷണച്ചുമതല നൽകും എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം കേസുമായി മുന്നോട്ട് പോകാൻ തയ്യാറാണെന്ന് അതിജീവിത അന്വേഷണ സംഘത്തെ അറിയിച്ച സാഹചര്യത്തിലാണ് എഐജി പൂങ്കുഴലിക്ക് അന്വേൽണ ചുമതല നൽകാൻ തീരുമാനമായത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ബലാത്സംഗ പരാതിയിൽ മൊഴി നൽകാൻ തയ്യാറെന്ന് അതിജീവിത കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.
പോലീസ് യുവതിയുടെ അനുമതി തേടി ഇ-മെയിൽ അയച്ചതിന് മറുപടി ആയാണ് യുവതി ഇക്കാര്യം സ്ഥിരീകരിച്ചത്.കേരളത്തിന് പുറത്ത് താമസിക്കുന്ന ഇരുപത്തിമൂന്നുകാരിയായ പെൺകുട്ടിയാണ് പരാതിക്കാരി. വിവാഹ വാഗ്ദാനം നല്‍കി ബന്ധം സ്ഥാപിച്ച് ക്രൂരമായി ബലാത്സംഗം ചെയ്തെന്നാണ് പെണ്‍കുട്ടിയുടെ പരാതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
