നേപ്പാളിലിനി ഓലിയുടെ ലീലകൾ

JULY 14, 2024, 11:24 PM

നമ്മുടെ തൊട്ടടുത്ത രാജ്യമായ നേപ്പാളിലിതാ ചൈനാപക്ഷപാതിയായൊരു നേതാവ് ഭരണത്തിലേറുകയായി. അതേ, ഖഡ്ഗ പ്രസാദ് ശർമ്മ ഓലി എന്ന കെ.പി. ശർമ ഓലി തന്നെ കക്ഷി. ഇത് ഇന്ത്യാക്കാരായ നമ്മൾ ഏറെ ഗൗരവത്തോടെ കാണേണ്ട സംഗതി തന്നെയാണ്. ചൈനയുടെ ബൽറ്റ് റോഡ് ഉൽപ്പടെയുള്ള പല തുരപ്പൻ പദ്ധതികളും നടപ്പാക്കുന്നതിന് വേണ്ടുന്ന ഒത്താശകൾ ഓലിയിൽ നിന്നും പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു. 

അതിതീവ്ര ദേശീയവാദവും, ചൈനയെവേണ്ടതിനും വേണ്ടാത്തതിനും ഓടിനടന്ന് പിന്താങ്ങുന്ന സ്വഭാവക്കാരനായതിനാലാണ് ഈ ആശങ്ക. ഈ വിദ്വാന്റെ ഭരണകാലത്താണ് ഉത്തരഖാണ്ഡിലെ ലിപുലേഖ്, കാലാപാനി, ലിംപിയാധുര പ്രദേശങ്ങൾ നേപ്പാളിന്റേതാണെന്ന് ഓലി ഓലിയിട്ടുപറഞ്ഞുനടന്നത് പോരാഞ്ഞിട്ട് ഒരു ഭൂപടവും വരച്ചുണ്ടാക്കിക്കളഞ്ഞു. അതിർത്തിയിലക്കാലത്ത് വെടിയൊച്ചകൾ കൊണ്ട് മുഖരിതമായിരുന്നു. നയതന്ത്രബന്ധം വഷളായി. എന്നാൽ പൊടുന്നനെ ഓലി നയംമാറ്റി. ഇന്ത്യ മൂല്യവത്തായ വികസനപങ്കാളിയാണെന്ന് എട്ടുദിക്കും കേൾക്കുമാരുച്ചത്തിൽ വിളിച്ചറിയിക്കാനും മടിച്ചില്ല.

എന്തായാലും രാഷ്ട്രീയ ബലാബലവും ചേരിമാറ്റവും നടന്ന നേപ്പാളിൽ പുതിയ ഭരണ സംവിധാനത്തിന് കളമൊരുങ്ങുന്നു. സി.പി.എൻ.യു.എം.എൽ. അംഗം കെ.പി. ശർമ ഒലി തിങ്കളാഴ്ച നേപ്പാളിലെ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ഒരു ബാഹുൻ കുടുംബത്തിൽ ജനിച്ച ഓലി, 1966 ലാണ് രാഷ്ട്രീയത്തിൽ ഒന്നു പയറ്റിനോക്കാൻ ഇറങ്ങിയത്. 

vachakam
vachakam
vachakam

അക്കാലത്തെ കക്ഷിരഹിത പഞ്ചായത്ത് സമ്പ്രദായത്തെ അടിമുടി എതിർത്തുകൊണ്ടാണ് തുടക്കം. 1970ൽ അദ്ദേഹം നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. വിപ്ലവഅട്ടിമ അമിട്ട്  തുടങ്ങിയ കലാപരിപാടിയിൽ സജീവപങ്കാളിയായതോടെ രാഷ്ട്രീയ തടവുകാരനായി പിടിക്കപ്പെട്ടു. 1970ൽ ആണ് ആദ്യ അറസ്റ്റ്.

കേവലമൊരു വർഷം കൊണ്ട് അദ്ദേഹം പാർട്ടിയുടെ ജില്ലാ കമ്മിറ്റി അംഗവും താമസിയാതെ ഝാപാ മൂവ്‌മെന്റ് സംഘാടക സമിതിയുടെ തലവനുമായി. പഞ്ചായത്ത് സമ്പ്രദായത്തിലെ ഏകാധിപത്യത്തിനെതിരെ ഉറഞ്ഞുതുള്ളാൻ തുടങ്ങിയതോടെ 1973 മുതൽ 1987 വരെ തുടർച്ചയായി 14 വർഷം ഓലി ഇരുമ്പഴികൾക്കുള്ളിലായിരുന്നു. 1987 ൽ ജയിൽ മോചിതനായ ശേഷം, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാളിന്റെ (യൂണിഫൈഡ് മാർക്‌സിസ്റ്റ്‌ലെനിനിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗവും 1990 വരെ ലുംബിനി സോണിന്റെ ചുമതലക്കാരനുമായി.

2015 ലെ നേപ്പാൾ ഉപരോധസമയത്തും അതിനുശേഷവും ഇന്ത്യൻ ഗവൺമെന്റുമായി ബന്ധപ്പെട്ട് കൂടുതൽ കർക്കശമായ നിലപാട് ് സ്വീകരിച്ച ഈ വിദ്വാന്റെ വിക്രിയകൾ കാത്തിരുന്നു കാണുകതന്നെ.

vachakam
vachakam
vachakam

ജോഷി ജോർജ്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam