വിപ്ലവതീയിൽ നട്ടംതിരിഞ്ഞ ഹസീന

AUGUST 7, 2024, 11:11 AM

ഇത് ഷെയ്ഖ് ഹസീന. നാലാം വട്ടം ബംഗ്ലാദേശിന്റെ പ്രധാനമന്ത്രി പദത്തിലെത്തിയ മർക്കടമുഷ്ടിക്കാരി. ഇത്തവണത്തെ കേവലം ഏഴ് മാസം കെബിഎഫ് കഴിഞ്ഞതോടെയാകെ കുഴഞ്ഞുമറിഞ്ഞ് കുപ്പത്തൊട്ടിപ്പരുവമായി. അതോടെ വിദ്യാർത്ഥികൾ തുടങ്ങിവെച്ച ജനകീയ പ്രക്ഷോഭം പെട്ടെന്നുതന്നെ കാട്ടുതീയായി കത്തിപ്പടർന്നുകയറി. ആ വിപ്ലവജ്വാലയിൽ വെന്തുരുകാതിരിക്കാൻ ഹസീന രായ്ക്ക് രാമാനം നാടുവ?ട്ടോടി..., അല്ലപറപറന്നു. ഇപ്പോൾ നമ്മുടെ ഇന്ത്യാമഹാരാജ്യത്ത് അഭയം തേടിയിരിക്കുകയാണല്ലോ..!

ഉള്ളതുപറയണമല്ലോ, പിന്തുണയ്ക്കുന്നവരെ സംബന്ധിച്ചിടത്തോളം ഷെയ്ഖ് ഹസീന ആശ്രിതവൽസലയാണ്. അക്കൂട്ടർക്ക് ആവശ്യത്തിലേറെ വാരിക്കോരിക്കൊടുക്കുന്നവളുമാണ്. പ്രതിപക്ഷത്തുള്ള വയോജന ശബ്ദങ്ങളെ പീഢിപ്പിച്ച് ജയിലടയ്ക്കുന്ന ഭീകരരൂപിയും.  ബംഗ്ലാദേശിലെ ഏകാധിപത്യ പട്ടാളഭരണത്തിനെതിരെ ജീവൻ പണയംവച്ച് പോരാടി ജനാധിപത്യം സ്ഥാപിച്ചെടുക്കുകയും ഒടുവിൽ ഭരണത്തിൽ മതിഭ്രമം ബാധിച്ച അനിതരസാധാരണമായ കഥയാണ് 76കാരിയായ ഷെയ്ഖ് ഹസീനയുടേത്.

നാലാം തവണയും ബംഗ്ലാദേശിന്റെ പ്രധാനമന്ത്രി പദത്തിലെത്തിയപ്പോൾ രാജ്യം ഏകാധിപത്യത്തിലേക്ക് നീങ്ങുന്ന എന്ന നിലയിൽ ചർച്ചകൾ  ലോകത്തെമ്പാടുനിന്നും ഉയർന്നിരുന്നു. ചിന്നഭിന്നമായിപ്പോയ പ്രതിപക്ഷത്തിന്റെ അഭാവമായിരുന്നു ഷെയ്ഖ് ഹസീനയുടെ കരുത്ത്. അവിടെ നിന്നാണ്  ജനകീയ പ്രക്ഷോഭത്തെ ഭയന്ന് ഷെയ്ഖ് ഹസീനയ്ക്കും കൂട്ടർക്കും രാജ്യം വിടേണ്ടിവന്നത്. ഹസീന പലായനം ചെയ്തതോടെ ഇടക്കാല സർക്കാരുണ്ടാക്കാൻ വിദ്യാർത്ഥി സമൂഹത്തിനു പ്രിയനായ മുഹമ്മദ് യൂനൂസ് മുന്നോട്ടുവന്നതു നല്ല ലക്ഷണമായി കാണാം. ആരാണീ യൂനുസ് എന്നറിയേണ്ടേ..? അതിനുമുമ്പ് അല്പം ചരിത്രം വിലമ്പാം..!

vachakam
vachakam
vachakam

മൈക്രോഫിനാൻസ് എന്നത് സാധാരണ ജനങ്ങൾക്കും ദരിദ്രർക്കും ചെറുവായ്പകൾ നൽകുന്ന ഒരു സംവിധാനമാണ്. ജാമ്യമോ, ഈടോ, സ്ഥിരവരുമാനമോ, മെച്ചപ്പെട്ട തിരിച്ചടവു ചരിത്രമോ ഇല്ലാത്ത ദരിദ്രർക്ക് ഇന്ന് നിലവിലുള്ള ബാങ്കുകളിൽ നിന്നോ മറ്റ് ധനകാര്യസ്ഥാപനങ്ങളിൽ നിന്നോ വായ്പ ലഭിക്കാത്ത സാഹചര്യത്തിൽ അവർക്ക് ചെറുവായ്പകൾ നൽകി സ്വയം പര്യാപ്തരാക്കുക എന്നതാണ് മൈക്രോഫിനാൻസ് കൊണ്ട് ഉദ്ദേശിക്കുന്നത്.

സാധാരണയായി മൈക്രോ, ക്രെഡിറ്റ് സ്ഥാപനങ്ങൾ നടത്തുന്നത് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകൾ, ബാങ്കേതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവയാണ്. ഇങ്ങനെയൊരു പദ്ധതി  ആദ്യമായി പരുവപ്പെടുത്തിയത് നോബൽ സമ്മാന ജേതാവായ പ്രൊഫസർ മുഹമ്മദ് യൂനുസ് ആണ്. അദ്ദേഹം സ്വപ്‌നം കാണുക മാത്രമല്ല, അത്തരത്തിലൊന്ന് സ്ഥാപിച്ചു. അതാണ് ബംഗ്ലാദേശ് ഗ്രാമീൺ ബാങ്ക്. മൈക്രോക്രെഡിറ്റ് രംഗത്ത് ലോകപ്രശസ്തമായ ആദ്യത്തെ മാതൃക.

ഇതുവഴി ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കുടുംബങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി ഈ മനുഷ്യൻ.! ഇന്നദ്ദേഹം വയസ്സനായി. എങ്കിലും ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെന്നാണ് ബംഗ്ലാദേശ് ജനത കരുതുന്നത്. 1974 ൽ ബംഗ്ലാദേശിൽ അനുഭവപ്പെട്ട ക്ഷാമം സൂഷ്മമായി  നിരീക്ഷിച്ചതിന് ശേഷം അദ്ദേഹം ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ സജീവമായി ഇടപെട്ടുകോണ്ടിറങ്ങിത്തിരിച്ചപ്പോൾ ചിലരൊക്കെ പരിഹസിച്ചെങ്കിലും അത് വൻ വിജയമായി.

vachakam
vachakam
vachakam

യുനൂസ് ഭരണനേതൃത്വം ഏറ്റെടുത്താലേ പാവങ്ങൾക്കൊരു ഗതിയുണ്ടാകൂ എന്നുകരുതുന്നവരാണേറെയും. എല്ലാം കാത്തിരുന്നു കാണാം. ഹസീനയുടെ പരാജയം ബംഗ്ലാദേശിലാണ് സംഭവിച്ചതെങ്കിലും ഭൂഗോളത്തിലുള്ള ഇത്തരം കാടൻ രീതികൾ പിൻതുടരുന്ന എല്ലാ ഭരണഭീകരകുട്ടപ്പന്മാർക്കും ഇതൊരു പാഠമായിരുന്നെങ്കിൽ.

ജോഷി ജോർജ്‌

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam