റെക്കോർഡ് നേട്ടവുമായി വിരാട് കോഹ്ലി

APRIL 25, 2026, 7:47 AM

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ 34-ാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരേ കിടിലൻ ബാറ്റിങ് പ്രകടനവുമായി ആർ.സി.ബിയുടെ വിരാട് കോഹ്ലി.

206 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ആർ.സി.ബിക്കായി ഓപ്പണർ റോളിലെത്തിയ കോഹ്ലി ഡക്കിന് പുറത്താവേണ്ടതായിരുന്നു. നേരിട്ട ആദ്യ പന്തിൽത്തന്നെ വാഷിങ്ടൺ സുന്ദറിന് കോഹ്ലി ക്യാച്ചവസരം നൽകി. മുഹമ്മദ് സിറാജ് എറിഞ്ഞ ആദ്യ ഓവറിലായിരുന്നു ഇത്.

എന്നാൽ കോഹ്ലിയുടെ ക്യാച്ച് വാഷിങ്ടൺ സുന്ദർ പാഴാക്കിയതോടെ ഇതിഹാസ താരത്തിന് ലൈഫ് ലഭിച്ചു. ഇത് മുതലാക്കുന്ന ബാറ്റിങ് പ്രകടനമാണ് കോഹ്ലി പിന്നീട് കാഴ്ചവെച്ചത്. ഐ.പി.എല്ലിൽ 800 ബൗണ്ടറികൾ പൂർത്തിയാക്കുന്ന ആദ്യത്തെ താരമാകാൻ കോഹ്ലിക്ക് സാധിച്ചു. മറ്റൊരു താരത്തിനും നേടാനാവാത്ത റെക്കോർഡാണ് കോഹ്ലി സ്വന്തമാക്കിയത്.

vachakam
vachakam
vachakam

ഇതോടൊപ്പം സിക്‌സറിലും ചരിത്ര നേട്ടം കോഹ്ലിയെ തേടിയെത്തി. ഐ.പി.എല്ലിൽ 300 സിക്‌സർ നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടത്തിലേക്കെത്താനും കോഹ്ലിക്ക് സാധിച്ചു. 357 സിക്‌സുകളോടെ ക്രിസ് ഗെയ്‌ലും 310 സിക്‌സുകളോടെ രോഹിത് ശർമയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്. ഐ.പി.എല്ലിൽ 300 സിക്‌സും 800 ബൗണ്ടറികളും നേടിയ ഏക താരമാണ് കോഹ്ലി.

റാഷിദ് ഖാനെ സിക്‌സർ പറത്തിയാണ് വിരാട് കോഹ്ലി 300 സിക്‌സർ ക്ലബ്ബിൽ ഇടം നേടിയെടുത്തത്. ഭേദപ്പെട്ട സ്‌ട്രൈക്ക് റേറ്റിൽ കളിച്ച കോഹ്ലി 30 പന്തിലാണ് അർധ സെഞ്ചുറി നേടിയത്. ചിന്നസ്വാമിയിൽ ഒരിക്കൽക്കൂടി വിരാട് കോഹ്ലി തന്റെ ബാറ്റിങ് മികവ് തെളിയിച്ചിരിക്കുകയാണ്. റൺസ് പിന്തുടരുമ്പോൾ എപ്പോഴും വലിയ മികവ് കാട്ടുന്ന കോഹ്ലിയെ ഗോൾഡൻ ഡക്കാക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയതിന് ഗുജറാത്ത് വലിയ വിലയാണ് നൽകേണ്ടി വന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam