സിക്‌സർ വേട്ടയിൽ ലോക റെക്കോർഡിട്ട് വൈഭവ് സൂര്യവംശി

MAY 10, 2026, 9:20 AM

സിക്‌സർ വേട്ടയിൽ ലോക റെക്കോർഡിട്ട് രാജസ്ഥാൻ റോയൽസിന്റെ കൗമാരതാരം വൈഭവ് സൂര്യവംശി. 20 വയസ്സ് തികയുന്നതിന് മുൻപ് ടി20 ക്രിക്കറ്റിൽ 100 സിക്‌സറുകൾ തികയ്ക്കുന്ന ലോകത്തിലെ ആദ്യ താരമെന്ന ബഹുമതിയാണ് വൈഭവ് സ്വന്തമാക്കിയത്.

ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ 99 സിക്‌സറുകളുമായി ക്രീസിലെത്തിയ വൈഭവ്, മുഹമ്മദ് സിറാജ് എറിഞ്ഞ ആദ്യ പന്തിൽ തന്നെ സിക്‌സർ പറത്തിയാണ് റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചത്.

സിക്‌സറുകളുടെ എണ്ണത്തിൽ മാത്രമല്ല, അത് നേടിയ വേഗതയിലും വൈഭവ് ഇതിഹാസങ്ങളെ പിന്നിലാക്കി. വെറും 514 പന്തുകളിൽ നിന്നാണ് വൈഭവ് 100 സിക്‌സറുകൾ എന്ന നാഴികക്കല്ല് പിന്നിട്ടത്. വെസ്റ്റ് ഇൻഡീസ് ഇതിഹാസം കെയ്‌റോൺ പൊള്ളാർഡ് 843 പന്തുകളിൽ നിന്ന് സ്ഥാപിച്ച റെക്കോർഡാണ് ഇതോടെ തകർന്നത്. സിറാജിന് പിന്നാലെ കാഗിസോ റബാഡയെയും സിക്‌സറിന് പറത്തിയ വൈഭവ് ഒടുവിൽ 146.6 കിലോമീറ്റർ വേഗതയിൽ സിറാജ് എറിഞ്ഞ മാരകമായ ബൗൺസറിൽ പുറത്തായി. 16 പന്തിൽ മൂന്ന് സിക്‌സും മൂന്ന് ഫോറും പറത്തിയ വൈഭവ് 36 റൺസെടുത്താണ് മടങ്ങിയത്.

vachakam
vachakam
vachakam

ഐ.പി.എല്ലിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ സിക്‌സുകൾ പറത്തുന്ന താരമെന്ന റെക്കോർഡ് നിലവിൽ വൈഭവിന്റെ കൈയകലത്തിലാണ്. 40 സിക്‌സുകളാണ് വൈഭവ് സീസണിൽ ഇതുവരെ പറത്തിയത്. 2024ൽ 42 സിക്‌സുകൾ പറത്തിയ സൺറൈസേഴ്‌സ് ഹൈദരാബാദ് താരം അഭിഷേക് ശർമയുടെ പേരിലാണ് ഒരു സീസണിൽ ഏറ്റവും കൂടുതൽ സിക്‌സ് അടിച്ചതിന്റെ റെക്കോർഡ്. അഭിഷേകിനെ മറികടക്കാൻ വൈഭവിന് ഇനി മൂന്ന് സിക്‌സുകൾ കൂടി മതി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam