വ്യാജ തലക്കെട്ടിൽ എസ്.എഫ്.ഐ നേതാക്കളുടെ വീഡിയോ പ്രചരിപ്പിച്ചു; ശശികല ഉൾപ്പെടെ 16 പേർക്കെതിരെ പരാതി

AUGUST 1, 2026, 2:00 AM

കൊച്ചി: എസ്.എഫ്.ഐ നേതാക്കളുടെ വീഡിയോ തെറ്റായ തലക്കെട്ടോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാരോപിച്ച് വിശ്വഹിന്ദു പരിഷത്ത് നേതാവ് ശശികല ഉൾപ്പെടെ 16 പേർക്കെതിരെ ഡി.വൈ.എഫ്.ഐ പരാതി നൽകി. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് പരാതി സമർപ്പിച്ചത്.

എസ്.എഫ്.ഐ നേതാക്കളായ അഡ്വ. മനീഷ രാധാകൃഷ്ണന്റെയും അജിമിലയുടെയും വീഡിയോ 'എം.ഡി.എം.എ കേസിലെ പ്രതികളായ അധ്യാപകർ' എന്ന തെറ്റായ തലക്കെട്ടോടെ പ്രചരിപ്പിച്ചെന്നാണ് പരാതിയിലെ ആരോപണം. ഇതിലൂടെ വ്യക്തിഹത്യ നടത്തുകയും സമൂഹത്തിൽ തെറ്റായ ധാരണ സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് ഡി.വൈ.എഫ്.ഐയുടെ ആരോപണം.

സംഭവത്തിൽ പ്രതികരിച്ച ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, ബിജെപിയുടെയും കോൺഗ്രസിന്റെയും ചില സൈബർ ഹാൻഡിലുകൾ വ്യാജ പ്രചാരണത്തിൽ ഒരേ നിലപാടാണ് സ്വീകരിച്ചതെന്ന് ആരോപിച്ചു. രാഷ്ട്രീയ എതിരാളികളെ നേരിടാൻ വസ്തുതകൾക്കുപകരം വ്യാജവാർത്തകളും വ്യക്തിഹത്യയും സ്ത്രീകളെ അപമാനിക്കുന്ന പ്രചാരണങ്ങളുമാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

ഡൽഹിയിൽ സമരം നടത്തിയ വിദ്യാർഥിനികളെ അധിക്ഷേപിച്ച പരാമർശത്തിനെതിരെ നടന്ന പ്രതിഷേധ മാർച്ചിന്റെ പ്രതികാരമായാണ് എസ്.എഫ്.ഐ നേതാക്കളെ ലക്ഷ്യമിട്ട് സൈബർ ആക്രമണം നടത്തിയതെന്നാണ് ഡി.വൈ.എഫ്.ഐയുടെ ആരോപണം. ഈ പ്രചാരണം ചില കോൺഗ്രസ് അനുകൂല സൈബർ ഹാൻഡിലുകളും ഏറ്റെടുത്തത് ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്നും വി.കെ. സനോജ് വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam