യുവേഫ ചാമ്പ്യൻസ് ലീഗ്: ചെൽസി, ലിവർപൂൾ, ബയേൺ മ്യൂണിക്ക് ജയം

OCTOBER 24, 2025, 10:01 AM

യുവേഫ ചാമ്പ്യൻസ് ലീഗിൽ വമ്പൻമാരുടെ ഗോളടി മേളം തുടരുന്നു. ചെൽസി 5-1നു അയാക്‌സിനേയും ലിവർപൂൾ 5-1നു ഫ്രാങ്ക്ഫർടിനേയും ബയേൺ മ്യൂണിക്ക് 4-0ത്തിനു ക്ലബ് ബ്രുഗയേയും പരാജയപ്പെടുത്തി. മുൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് ഒറ്റ ഗോളിനു യുവന്റസിനെ വീഴ്ത്തി. ഗലാത്സരെ 3-1നു ഗ്ലിംറ്റിനെ പരാജയപ്പെടുത്തി.

അയാക്‌സിനെതിരെ 18-ാം മിനിറ്റിൽ മാർക്ക് ഗ്യുയു ആണ് ചെൽസിയുടെ ഗോൾ വേട്ടയ്ക്കു തുടക്കമിട്ടത്. 27-ാം മിനിറ്റിൽ മൊയ്‌സെസ് കസെയ്‌ഡോ, തുടരെ രണ്ട് പെനാൽറ്റികൾ വലയിലാക്കി എൻസോ ഫെർണാണ്ടസ്, എസ്‌റ്റെവായോ എന്നിവരും വല ചലിപ്പിച്ചു. 48-ാം മിനിറ്റിൽ ടയിരിഖ് ജോർജ് പട്ടിക പൂർത്തിയാക്കി.

പ്രീമിയർ ലീഗിൽ തുടർ തോൽവികളുമായി നട്ടം തിരിയുന്ന ലിവർപൂളിനു ആശ്വാസം നൽകുന്നതാണ് ഫ്രാങ്ക്ഫർട്ടിനെതിരായ വമ്പൻ ജയം. 35-ാം മിനിറ്റിൽ എകിറ്റികെ, 39ൽ വിർജിൽ വാൻ ഡെയ്ക്, 44-ാം മിനിറ്റിൽ കൊനാറ്റെ, 66-ാം മിനിറ്റിൽ കോഡി ഗാക്‌പോ, 70-ാം മിനിറ്റിൽ സബോസ്ലായ് എന്നിവരാണ് ലിവർപൂളിനായി വല കുലുക്കിയത്.

vachakam
vachakam
vachakam

അഞ്ചാം മിനിറ്റിൽ 17കാരൻ ലെന കാളിലൂടെയാണ് ബയേൺ ക്ലബ്ബ് ബ്രുഗയ്‌ക്കെതിരെ ഗോളടി തുടങ്ങിയത്. താരത്തിന്റെ ആദ്യ ചാംപ്യൻസ് ലീഗ് ഗോൾ കൂടിയാണിത്. പിന്നാലെ 14-ാം മിനിറ്റിൽ ഹാരി കെയ്ൻ രണ്ടാം ഗോളും 34ൽ ലൂയിസ് ഡിയാസ് മൂന്നാം ഗോളും നേടി. 79-ാം മിനിറ്റിൽ നിക്കോളാസ് ജാക്‌സനാണ് പട്ടിക തികച്ചത്. ജൂഡ് ബെല്ലിങ്ഹാം രണ്ടാം പകുതിയിൽ നേടിയ ഗോളിലാണ് റയൽ സ്വന്തം തട്ടകത്തിൽ യുവന്റസിനെ തകർത്തത്. കളിയുടെ 57-ാം മിനിറ്റിലാണ് റയൽ ലീഡെടുത്തത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam