മെഡിക്കൽ റിപ്പോർട്ട് സംബന്ധിച്ച തർക്കങ്ങൾക്കൊടുവിൽ മാർക്ക് ആന്ദ്രേ ടെർ സ്റ്റെഗനെ ബാഴ്‌സലോണയുടെ ഫസ്റ്റ് ടീം ക്യാപ്ടനായി വീണ്ടും നിയമിച്ചു.
ശസ്ത്രക്രിയയ്ക്ക് വിധേയനായ ടെർ സ്റ്റെഗൻ, തന്റെ മെഡിക്കൽ റിപ്പോർട്ട് ലാലിഗയ്ക്ക് കൈമാറാൻ ക്ലബ്ബിന് അനുമതി നൽകിയിരുന്നില്ല. ലാലിഗയുടെ സാമ്പത്തിക നിയമങ്ങൾ പാലിച്ച് പുതിയ കളിക്കാരെ ടീമിൽ രജിസ്റ്റർ ചെയ്യുന്നതിന് ഈ റിപ്പോർട്ട് അത്യാവശ്യമായിരുന്നു. എന്നാൽ താരത്തിന്റെ ഈ നടപടിക്ക് പിന്നാലെ, ബാഴ്‌സലോണ താത്കാലികമായി ക്യാപ്ടൻ സ്ഥാനം പിൻവലിച്ചിരുന്നു.
അണിയറയിൽ നടന്ന ചർച്ചകൾക്കും ആരാധകരുടെയും ടീമംഗങ്ങളുടെയും സമ്മർദ്ദങ്ങൾക്കും ശേഷം ടെർ സ്റ്റെഗൻ ഒടുവിൽ ആവശ്യമായ രേഖകളിൽ ഒപ്പുവെച്ചു. ഇതോടെ അച്ചടക്ക നടപടികൾ അവസാനിപ്പിച്ചെന്നും ടെർ സ്റ്റെഗൻ ക്യാപ്ടൻ സ്ഥാനം വീണ്ടും ഏറ്റെടുത്തെന്നും ബാഴ്‌സലോണ അറിയിച്ചു.
'ഈ ക്ലബ്ബിനോടുള്ള എന്റെ പ്രതിബദ്ധത പൂർണ്ണമാണ്' എന്ന് സ്വകാര്യ പ്രസ്താവനയിലൂടെ താരം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്