ടി 20 ക്യാപ്റ്റൻസി എന്നെ അത്ഭുതപ്പെടുത്തിയില്ല, പ്രതീക്ഷിച്ചിരുന്നു; ശ്രേയസ് അയ്യർ

JULY 1, 2026, 5:27 AM

ടി 20 ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്റെ പുതിയ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത് തന്നെ ഒട്ടും അത്ഭുതപ്പെടുത്തിയില്ലെന്ന് വെളിപ്പെടുത്തി ശ്രേയസ് അയ്യർ. ലോകകപ്പ് കിരീടം നേടിത്തന്ന സൂര്യകുമാർ യാദവിന് പകരക്കാരനായാണ് ശ്രേയസ് അയ്യർ ഇന്ത്യൻ ക്യാപ്റ്റൻ കുപ്പായമണിയുന്നത്.

ഐപിഎൽ 2026 സീസണിന് ശേഷം സൂര്യകുമാറിനെ ടീമിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കുകയായിരുന്നു. വരാനിരിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ നയിക്കുന്നതിന് പുറമെ ഈ വർഷം നടക്കുന്ന ഏഷ്യൻ ഗെയിംസിലും ശ്രേയസ് തന്നെയാണ് ഇന്ത്യയെ നയിക്കുക.

ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഇഷാൻ കിഷൻ, തിലക് വർമ്മ എന്നിവരുടെ പേരുകളും പരിഗണനയിൽ ഉണ്ടായിരുന്നെങ്കിലും ഒടുവിൽ പഞ്ചാബ് കിങ്സ് നായകനായ ശ്രേയസ് അയ്യർക്ക് നറുക്ക് വീഴുകയായിരുന്നു. 

vachakam
vachakam
vachakam

"സത്യസന്ധമായി പറഞ്ഞാൽ ഇത് അവിശ്വസനീയമായി തോന്നുന്നില്ല. എപ്പോഴെങ്കിലും ഇത് സംഭവിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. മുൻപുള്ള ഐപിഎൽ ടൂർണമെന്റുകളിലും രാജ്യത്തെ പ്രതിനിധീകരിച്ചപ്പോഴുമെല്ലാം ഞാൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. അതുകൊണ്ട് ഇതൊരു സർപ്രൈസ് അല്ല," ശ്രേയസ് പറഞ്ഞു.

ഐപിഎല്ലിൽ മികച്ച ക്യാപ്റ്റൻസി റെക്കോർഡുള്ള ശ്രേയസ് അയ്യർ, 2024-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടത്തിലേക്ക് നയിച്ചിരുന്നു. തൊട്ടടുത്ത വർഷം പഞ്ചാബ് കിങ്സിനെ ഒരു പതിറ്റാണ്ടിന് ശേഷം ഫൈനലിൽ എത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു. കഴിഞ്ഞ രണ്ട് ഐപിഎൽ സീസണുകളിലായി 145-ലധികം സ്ട്രൈക്ക് റേറ്റിൽ 992 റൺസാണ് താരം അടിച്ചുകൂട്ടിയത്. ഇന്ത്യൻ ടീമിനെ നയിക്കുക എന്നത് തന്റെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam