ടി20 ലോകകപ്പ്: സ്‌കോട്ട്‌ലാൻഡിനെ തോൽപ്പിച്ച് ഇംഗ്ലണ്ടിന് രണ്ടാം ജയം

FEBRUARY 14, 2026, 11:58 PM

കൊൽക്കത്ത : ട്വന്റി20 ലോകകപ്പിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ സ്‌കോട്ട്‌ലാൻഡിനെ 10 പന്തുകൾ ശേഷിക്കേ അഞ്ചുവിക്കറ്റിന് തോൽപ്പിച്ച് ഇംഗ്‌ളണ്ട്. ഗ്രൂപ്പ് റൗണ്ടിലെ മൂന്ന് മത്സരങ്ങളിൽ രണ്ടാം വിജയത്തോടെ ഇംഗ്‌ളണ്ട് നാലുപോയിന്റുമായി രണ്ടാമതെത്തി.

ഈഡൻ ഗാർഡനിൽ ആദ്യം ബാറ്റുചെയ്ത സ്‌കോട്ട്‌ലാൻഡ് 19.4 ഓവറിൽ 152ന് ആൾഔട്ടായി. 49 റൺസ് നേടിയ റിച്ചി ബെറിംഗ്ടണാണ് ടോപ് സ്‌കോറർ. ഇംഗ്‌ളീഷ് സ്പിന്നർ ആദിൽ റഷീദ് മൂന്ന് വിക്കറ്റുകളും ജൊഫ്ര ആർച്ചർ, ലിയാം ഡാസൺ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും നേടി.

മറുപടി ബാറ്റിംഗിൽ 63 റൺസുമായി പുറത്താകാതെ നിന്ന ടോം ബാന്റണാണ് പ്‌ളേയർ ഒഫ് ദ മാച്ച്. രണ്ട് ക്യാച്ചുകളും ടോം എടുത്തിരുന്നു.

vachakam
vachakam
vachakam

നേപ്പാളിനെയും സ്‌കോട്ട്‌ലാൻഡിനെയും തോൽപ്പിക്കുകയും വിൻഡീസിനോട് തോൽക്കുകയും ചെയ്ത ഇംഗ്‌ളണ്ട് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇറ്റലിയെ നേരിടും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam