വയനാട് പുനരധിവാസം: സര്‍ക്കാര്‍ അനുവദിച്ച തുകയുടെ കണക്ക് പുറത്ത്

APRIL 17, 2026, 5:06 AM

കോഴിക്കോട്: വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഇതുവരെ അനുവദിച്ച തുകയുടെ കണക്ക് പുറത്ത്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് 102.59 കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 167.12 കോടി രൂപയും ഇതിനായി വിനിയോഗിച്ചു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

കൂടാതെ, കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 529.50 കോടി രൂപയും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ടൗണ്‍ഷിപ്പിനായി ഭൂമി ഏറ്റെടുക്കുന്നതിന് മാത്രം 43.56 കോടി രൂപ ചെലവായി. ടൗണ്‍ഷിപ്പ് നിര്‍മാണത്തിനായി അനുവദിച്ച 299 കോടി രൂപയില്‍ 80 കോടി രൂപ ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയിട്ടുണ്ട്.

ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് 120 കോടി രൂപ ഉപയോഗിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നുവെങ്കിലും, ഇതില്‍ നിന്ന് 102.59 കോടി രൂപ മാത്രമാണ് ഇതിനകം വിനിയോഗിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ 773 കോടി രൂപയില്‍ നിന്നാണ് 167.12 കോടി രൂപ പുനരധിവാസത്തിനായി അനുവദിച്ചത്.

vachakam
vachakam
vachakam

കേന്ദ്രം നല്‍കിയ 529 കോടി രൂപ 50 വര്‍ഷത്തേക്ക് തിരിച്ചടയ്‌ക്കേണ്ടതില്ലാത്ത വായ്പയായാണ് ലഭിച്ചത്. ദുരന്തബാധിതര്‍ക്ക് നല്‍കുന്ന വാടക, ദിനബത്ത തുടങ്ങിയവയും മറ്റ് പ്രധാന ചെലവുകളില്‍പ്പെടുന്നു.

ഇതിനിടെ, ദുരന്ത പുനരധിവാസത്തിന്റെ പേരില്‍ അഴിമതി നടന്നുവെന്നാരോപിച്ച് രാജു പി നായര്‍ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് പുറത്തും പിരിവ് നടന്നതായി അദ്ദേഹം ആരോപിച്ചു. ടൗണ്‍ഷിപ്പ് പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റിന്റെ അക്കൗണ്ടിലേക്കുള്ള പണമിടപാടുകള്‍ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.

അങ്കമാലിയിലെ കാനറ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയ തുക സംബന്ധിച്ച വിവരങ്ങളും വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പിഡിഎന്‍എ റിപ്പോര്‍ട്ട് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 260 കോടി രൂപയും പുനരധിവാസത്തിനായി വിനിയോഗിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam