ബി.എം.ഡബ്ല്യു, ഇഗ്‌നിസ്, താര്‍ ജീപ്പ്, ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്ക്, രണ്ട് ബുള്ളറ്റുകള്‍; മലപ്പുറത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചു 

APRIL 17, 2026, 5:30 AM

മലപ്പുറം: തിരൂര്‍ ആലത്തിയൂര്‍ പൊയിലിശ്ശേരിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ തീപിടിച്ച് പൂര്‍ണമായും നശിച്ചതായി റിപ്പോർട്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30ഓടെയായിരുന്നു സംഭവം.

ഷീറ്റിന് താഴെ പാര്‍ക്ക് ചെയ്തിരുന്ന കാറുകളാണ് അഗ്‌നിക്കിരയായത്. ബി.എം.ഡബ്ല്യു, ഇഗ്‌നിസ്, ക്യൂട്ട് എന്നീ കാറുകള്‍, ഒരു താര്‍ ജീപ്പ്, ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്ക്, രണ്ട് ബുള്ളറ്റുകള്‍, രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ എന്നിവയുള്‍പ്പെടെ ആകെ 10 വാഹനങ്ങളാണ് കത്തിനശിച്ചത്. തൃപ്രങ്ങോട് ഹനുമാന്‍കാവ് സമീപത്തെ പുതുപറമ്പില്‍ ഫ്രാന്‍സിസിന്റെ വീട്ടുവളപ്പിലായിരുന്നു സംഭവം.

തീ പടരുന്നത് കണ്ട നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഇതിനോടകം വാഹനങ്ങള്‍ പൂര്‍ണമായും നശിച്ചിരുന്നു. ചില വാഹനങ്ങള്‍ തള്ളി നീക്കി രക്ഷപ്പെടുത്തി. തീയുടെ ശക്തി കാരണം വീട്ടുകാര്‍ പരിഭ്രാന്തരാവുകയും നിയന്ത്രിക്കാന്‍ കഴിയാതിരിക്കുകയും ചെയ്തു.

vachakam
vachakam
vachakam

പിന്നീട് ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ടാണോ അതോ മറ്റേതെങ്കിലും അസാധാരണ കാരണങ്ങളാണോ തീപിടുത്തത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷണം നടത്തുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത് എന്നാണ് പുറത്തു വരുന്ന വിവരം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam