തൃശൂർ: ചാലക്കുടി പാലം നാളെ അടയ്ക്കും. മുരിങ്ങൂർ - കൊരട്ടി - ചിറങ്ങര അടിപ്പാതയുടെ അറ്റകുറ്റപ്പണികൾക്കും ഭാരപരിശോധന നടത്തുന്നതിനുമാണ് പാലം അടയ്ക്കുന്നത്. ദേശീയപാത 544ന് കുറുകെയുള്ള പഴയ പാലമാണ് ആറു ദിവസത്തേക്ക് അടയ്ക്കുക.
ഇതുമായി ബന്ധപ്പെട്ട് ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ട്.തിരക്ക് നിയന്ത്രിക്കുന്നതിനായി തൃശൂർ റൂറൽ പൊലീസ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. 24 മണിക്കൂറും ചാലക്കുടി ഡിവൈഎസ്പി ഓഫീസിൽ പ്രവർത്തിച്ചു വരുന്ന കൺട്രോൾ റൂമും ഹൈവേ പൊലീസിൻ്റെ പ്രത്യേക നിരീക്ഷണവും സ്ഥലത്ത് ഏർപ്പെടുത്തി.
അതേസമയം, നേരത്തെ ചാലക്കുടി പാലം അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ആലോചനകൾ നടന്നിരുന്നു. എന്നാൽ, ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളിയിലെ തിരുനാൾ ഫെബ്രുവരി ആറ് മുതൽ ഒൻപത് വരെ നടക്കുന്നതിനാലാണ് നീട്ടിവച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
