ആലപ്പുഴ: ചേർത്തലയിൽ വിഷു പരസ്യത്തിൽ ശ്രീകൃഷ്ണന്റെ ചിത്രം ഉപയോഗിച്ചതിനെ തുടർന്ന് മന്തി റസ്റ്റോറന്റ് ഉടമകൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട്. മെഹർ മന്തി റസ്റ്റോറന്റ് ഉടമകളായ അർഷാദ്, ഷംനാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ശ്രീകൃഷ്ണന്റെ മുന്നിൽ കുഴിമന്തി വെച്ചുകൊണ്ടുള്ള പോസ്റ്ററാണ് വിവാദത്തിന് കാരണമായത്. മതവിഭ്രാന്തി ഉണ്ടാക്കാൻ ഉദ്ദേശിച്ച് മനഃപൂർവമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനം സൃഷ്ടിച്ചതിന്‍റെ പേരിലാണ് കേസ് എടുത്തിരിക്കുന്നത്.
ഈ കുറ്റത്തിന് ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തെ തുടർന്ന് ചേർത്തലയിലെ മന്തി റസ്റ്റോറന്റിന് പൊലീസ് സംരക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഉദയകുമാർ ഉരുട്ടിക്കൊല കേസ്: പൊലീസുകാരെ വെറുതെ വിട്ട വിധിക്കെതിരെ സുപ്രീംകോടതിയിൽ സിബിഐ അപ്പീൽ
ബി.എം.ഡബ്ല്യു, ഇഗ്നിസ്, താര് ജീപ്പ്, ഹാര്‍ലി ഡേവിഡ്സണ് ബൈക്ക്, രണ്ട് ബുള്ളറ്റുകള്‍; മലപ്പുറത്ത്
വയനാട് പുനരധിവാസം: സര്‍ക്കാര്‍ അനുവദിച്ച തുകയുടെ കണക്ക് പുറത്ത്
'താന്‍ പാര്‍ട്ടിക്ക് നല്കിയ കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി'; കോണ്‍ഗ്രസുകാരനായി തുടരുമെന്ന് നിജേഷ് അരവിന്ദ്