മുംബൈ ഇന്ത്യൻസിൽ പുതിയ താരം; പരിക്കേറ്റ അഥർവ്വയ്ക്ക് പകരം കൃഷ് ഭഗത് ടീമിലെത്തി

APRIL 16, 2026, 4:40 AM

മുംബൈ: ഐപിഎൽ 2026 സീസണിൽ തുടർച്ചയായ തോൽവികളിൽ വലയുന്ന മുംബൈ ഇന്ത്യൻസ് ടീമിൽ മാറ്റം. പരിക്കേറ്റ ഓൾറൗണ്ടർ അഥർവ്വ അങ്കോലേക്കറിന് പകരക്കാരനായി പഞ്ചാബിൽ നിന്നുള്ള യുവതാരം കൃഷ് ഭഗത്തിനെ മുംബൈ ഇന്ത്യൻസ് ടീമിലെടുത്തു. 30 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്കാണ് 21-കാരനായ ഈ ഓൾറൗണ്ടർ ടീമിലെത്തുന്നത്.

പഞ്ചാബ് സ്വദേശിയായ കൃഷ് ഭഗത് വലംകൈയ്യൻ മീഡിയം പേസറും ലോവർ ഓർഡറിൽ ബാറ്റിംഗിൽ തിളങ്ങാൻ ശേഷിയുള്ള താരവുമാണ്. ഏഴ് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും ഒമ്പത് ലിസ്റ്റ് എ മത്സരങ്ങളിലും താരം കളിച്ചിട്ടുണ്ട്.

ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു അർദ്ധ സെഞ്ചുറിയും താരത്തിന്റെ പേരിലുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി മുംബൈ ഇന്ത്യൻസിന്റെ ട്രയൽസിലും ഡി.വൈ പാട്ടീൽ ടി20 കപ്പിൽ റിലയൻസ് ടീമിന് വേണ്ടിയും കൃഷ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. സീസണിന് മുന്നോടിയായുള്ള പരിശീലന ക്യാമ്പിൽ സപ്പോർട്ട് ബൗളറായി പ്രവർത്തിച്ച പരിചയവും താരത്തിനുണ്ട്.

vachakam
vachakam
vachakam

13 വർഷത്തിന് ശേഷം സീസണിലെ ആദ്യ മത്സരം ജയിച്ചു തുടങ്ങിയ മുംബൈ ഇന്ത്യൻസിന് പിന്നീട് താളം പിഴയ്ക്കുന്നതാണ് കണ്ടത്. തുടർച്ചയായ മൂന്ന് തോൽവികളുമായി പോയിന്റ് പട്ടികയിൽ പിന്നിലായ മുംബൈയ്ക്ക് പവർപ്ലേയിലെ ബൗളിംഗ് പ്രകടനം വലിയ ആശങ്കയാണ്.

ജസ്പ്രീത് ബുംറ റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്ക് കാണിക്കുന്നുണ്ടെങ്കിലും ഈ സീസണിൽ ഇതുവരെ വിക്കറ്റൊന്നും നേടിയിട്ടില്ല. ഹാർദിക് പാണ്ഡ്യയുടെയും ട്രെന്റ് ബോൾട്ടിന്റെയും ബൗളിംഗ് ഫോമും ടീമിനെ അലട്ടുന്നുണ്ട്.

ബാറ്റിംഗിൽ സൂര്യകുമാർ യാദവ് ഒരു അർദ്ധ സെഞ്ചുറി നേടിയതൊഴിച്ചാൽ തിലക് വർമ്മ ഉൾപ്പെടെയുള്ള മധ്യനിര താരങ്ങൾക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടില്ല.ശ്രേയസ് അയ്യർ നയിക്കുന്ന കരുത്തരായ പഞ്ചാബ് കിംഗ്‌സിനെയാണ് മുംബൈ ഇനി നേരിടുന്നത്. നിലവിൽ മികച്ച ഫോമിലുള്ള പഞ്ചാബിനെ തളയ്ക്കുക എന്നത് മുംബൈയ്ക്ക് വലിയ വെല്ലുവിളിയാകും. കൃഷ് ഭഗത്തിന്റെ വരവ് ടീമിന് പുതിയൊരു ഊർജ്ജം നൽകുമെന്നും വിജയവഴിയിലേക്ക് തിരിച്ചെത്താൻ സഹായിക്കുമെന്നുമാണ് ആരാധകരുടെ പ്രതീക്ഷ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam