ഹാമിൽട്ടൺ: ന്യൂസിലാൻഡ് വനിതാ ക്രിക്കറ്റർ സൂസി ബേറ്റ്‌സ് ഈ വർഷം നടക്കുന്ന ട്വന്റി20 ലോകകപ്പിന് ശേഷം അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കും.
2006ൽ അരങ്ങേറിയ ആൾറൗണ്ടറായ സൂസി 181 വീതം ഏകദിനങ്ങളും ട്വന്റി20കളും കളിച്ചിട്ടുണ്ട്.ഏകദിനങ്ങളിൽ 13 സെഞ്ച്വറികളും 37 അർദ്ധസെഞ്ച്വറികളുമടക്കം 5964 റൺസും 83 വിക്കറ്റുകളും നേടിയിട്ടുണ്ട്.
ട്വന്റി20യിൽ ഒരു സെഞ്ച്വറിയും 28 അർദ്ധസെഞ്ച്വറിയുമടക്കം 4717 റൺസും 62 വിക്കറ്റുകളും സ്വന്തമാക്കി. എല്ലാ ഫോർമാറ്റുകളിലുമായി കിവീസ് വനിതാ ടീമിന്റെ ഏറ്റവും വലിയ റൺ സ്‌കോറർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
