ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ പുത്തൻ അധ്യായമെഴുതി മുംബൈ ഇന്ത്യൻസിന്റെ ബാറ്റർ സൂര്യകുമാർ യാദവ്. ഐ.പി.എല്ലിന്റെ 18 സീസണുകൾ നീണ്ട ഇതുവരെയുള്ള ചരിത്രത്തിൽ 700 റൺസ് ഒരു എഡിഷനിൽ തികച്ച ആദ്യ നോൺഓപ്പണർ (ഓപ്പണർ അല്ലാത്ത താരം) എന്ന നേട്ടം സ്‌കൈ സ്വന്തമാക്കി. ഇതിന് മുമ്പ് ഓപ്പണർമാർ മാത്രമേ ഐ.പി.എല്ലിൽ ഒരു സീസണിൽ തന്നെ 700ലേറെ റൺസ് നേടിയിട്ടുള്ളൂ.
ഐ.പി.എല്ലിന്റെ 2016 സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഇതിഹാസ ബാറ്റർ എബി ഡിവില്ലിയേഴ്‌സ് നേടിയ 687 റൺസായിരുന്നു ഏതെങ്കിലുമൊരു ഐ.പി.എൽ സീസണിൽ ഓപ്പണറല്ലാത്ത ഒരു താരം ഇതിന് മുമ്പ് നേടിയ ഉയർന്ന റൺസ്. ഐ.പി.എൽ 2025 ക്വാളിഫയർ 2വിൽ പഞ്ചാബ് കിംഗ്‌സിനെതിരായ വെടിക്കെട്ടോടെ സൂര്യകുമാർ യാദവ് ഈ റെക്കോർഡ് മറികടന്നു.
ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററായി പലരും വിശേഷിപ്പിക്കുന്ന സൂര്യകുമാർ യാദവ് ഐ.പി..എൽ പതിനെട്ടാം സീസണിൽ സ്വപ്‌ന ജൈത്രയാത്രയാണ്. ഐ.പി.എൽ 2025ൽ 29(26), 48(28), 27*(9), 67(43), 28(26), 40(28), 26(15), 68*(30), 40*(19), 54(28), 48*(23), 35(24), 73*(43), 57(39), 33(20), 44(26) എന്നിങ്ങനെയാണ് സൂര്യകുമാറിന്റെ സ്‌കോറുകൾ. ടി20 ഫോർമാറ്റിൽ തുടർച്ചയായ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ 25ഓ അതിലധികമോ റൺസ് നേടുന്ന താരമെന്ന നേട്ടം ഈ ഐ.പി.എൽ സീസണിനിടെ സ്‌കൈയെ തേടിയെത്തിയിരുന്നു.
ഐ.പി.എൽ 2025ലെ രണ്ടാം ക്വാളിഫയറിൽ പഞ്ചാബ് കിംഗ്‌സിനെതിരെ 26 പന്തുകളിൽ 44 റൺസ് അടിച്ചെടുത്തതോടെ തുടർച്ചയായ 16-ാം മത്സരത്തിലും സൂര്യകുമാർ യാദവ് 25ഓ അതിലധികമോ റൺസ് കണ്ടെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്