പരിഹസിച്ച സഞ്ജുവിനെ വാനോളം വാഴ്ത്തി സൂര്യകുമാർ യാദവ്

MARCH 2, 2026, 2:50 AM

ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക മത്സരത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിരുന്നു സഞ്ജു സാംസൺ. 50 പന്തിൽ പുറത്താവാതെ സഞ്ജു നേടിയ 97 റൺസാണ് ഇന്ത്യക്ക് സെമി ഫൈനൽ സ്ഥാനം നൽകിയത്. നാല് സിക്‌സും 12 ഫോറും ഉൾപ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. മത്സരത്തിലെ താരവും സഞ്ജുവായിരുന്നു. അവസാന ഓവറിൽ ഏഴ് റൺസാണ് ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നു. റൊമാരിയോ ഷെപ്പേർഡിന്റെ ആദ്യ പന്ത് തന്നെ സഞ്ജു സിക്‌സർ പറത്തി. പിന്നാലെ ഫോറും. ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം.

മത്സരത്തിന് ശേഷം സഞ്ജുവിനെ വാഴ്ത്തി ഇന്ത്യൻ ക്യാപ്ടൻ സൂര്യകുമാർ യാദവ് രംഗത്ത് വന്നു. ഇന്ത്യൻ ക്യാപ്ടന്റെ വാക്കുകൾ.. തീർച്ചയായും ഇതൊരു മികച്ച അനുഭവമാണ്. ഒരു ക്വാർട്ടർ ഫൈനൽ മത്സരം പോലെയായിരുന്നു. നമ്മുടെ ടീം കാണിച്ച മനോഭാവം മികച്ചതായിരുന്നു. നല്ല മനുഷ്യന്മാർക്ക് നല്ലത് സംഭവിക്കും. കുറച്ച് കാത്തിരിക്കണമെന്ന് മാത്രം. സഞ്ജുവിന്റെ കാര്യത്തിൽ ഇത്രയുമാണ് സംഭവിച്ചത്. ടീമിൽ ഇല്ലാതിരുന്നപ്പോൾ അവൻ ചെയ്ത കഠിനാധ്വാനത്തിന്റെ ഫലമാണ് ഇപ്പോൾ സഞ്ജുവിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൂര്യ പറഞ്ഞു.

മത്സരത്തിന് ശേഷം സഞ്ജു തന്റെ സന്തോഷം പങ്കുവച്ചു. സഞ്ജുവിന്റെ വാക്കുകൾ... ലോകം മുഴുവൻ ഞാനായതായി തോന്നുന്നു. കളിക്കാൻ തുടങ്ങിയ ദിവസം മുതൽ, രാജ്യത്തിനായി കളിക്കാൻ സ്വപ്‌നം കണ്ട ദിവസം മുതൽ, ഞാൻ കാത്തിരുന്ന ദിവസമാണിത്. ഞാൻ കടപ്പെട്ടിരിക്കും. എന്റെ യാത്രയിൽ ഒരുപാട് ഉയർച്ച താഴ്ചകൾ ഉണ്ടായിരുന്നു. ഞാൻ എന്നെത്തന്നെ സംശയിച്ചിരുന്നു. എന്ത് സംഭവിക്കും, എനിക്ക് സാധിക്കുമോ എന്നൊക്കെ ചിന്തിച്ചിരുന്നു. പക്ഷെ ഞാൻ വിശ്വസിക്കുന്നത് തുടർന്നു. ഇന്ന് എന്നെ അനുഗ്രഹിച്ചതിന് സർവ്വശക്തനായ ദൈവത്തിന് നന്ദി പറയുന്നു. ഞാൻ വളരെ സന്തോഷവാനാണ്. സഞ്ജു പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam