ബംഗ്‌ളൂരു എഫ്‌സി അവരുടെ പരിശീലകനെ പുറത്താക്കി. മുംബൈ സിറ്റിക്കെതിരെ ഏറ്റ വലിയ പരാജയത്തിനു പിന്നാലെയാണ് ബംഗ്‌ളൂരു എഫ്‌സി പരിശീലകൻ സിമൺ ഗ്രേസണെ പുറത്താക്കാൻ തീരുമാനിച്ചത്. ഇന്നലെ സ്വന്തം ഗ്രൗണ്ടിൽ സ്വന്തം കാണികൾക്ക് മുന്നിൽ 4-0ന്റെ പരാജയമായിരുന്നു ബംഗ്‌ളൂരു നേരിട്ടത്. ഇതിനു പിന്നാലെ ടീമിൽ നിർണായക മാറ്റങ്ങളുണ്ടാകുമെന്ന് ക്ലബ് ഉടമ പറഞ്ഞിരുന്നു.
2022 ജൂണിലായിരുന്നു ഗ്രേസൺ ബംഗ്‌ളൂരു പരിശീലകനായി ചുമതലയേറ്റത്. ബംഗ്‌ളൂരുവിനെ കഴിഞ്ഞ സീസണിൽ മൂന്ന് ഫൈനലുകളിലെത്തിക്കാൻ അദ്ദേഹത്തിനായി. ഐഎസ്എല്ലിലും സൂപ്പർ കപ്പിലും ബംഗ്‌ളൂരു എഫ്‌സി ഫൈനലിലെത്തിയെങ്കിലും കിരീടം നേടാനായില്ല. ഡ്യൂറണ്ട്കപ്പിൽ അവർ കിരീടം നേടുകയും ചെയ്തു.
എന്നാൽ ഈ
സീസണിൽ അവർ വളരെ മോശം രീതിയിലാണ് തുടങ്ങിയത്. സീസണിൽ 9 മത്സരങ്ങൾ
കഴിഞ്ഞപ്പോൾ ആകെ ഒരു മത്സരമാണ് ബംഗ്‌ളൂരു വിജയിച്ചത്. 7 പോയിന്റുമായി അവർ
ലീഗിൽ ഒമ്പതാം സ്ഥാനത്ത് നിൽക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്