പരിക്ക് ഭേദമാകാത്ത പേസർ മുഹമ്മദ് ഷമിക്ക് പകരം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ സംഘത്തിൽ ആവേശ് ഖാനെ ഉൾപ്പെടുത്തി ബിസിസിഐ. ഷമിക്ക് കണങ്കാലിനേറ്റ പരിക്ക് ഭേദമാകാത്തതിനെ തുടർന്നാണ് മാറ്റം. മുമ്പ് ദക്ഷിണാഫ്രിക്കയിൽ നടന്ന ടെസ്റ്റ് മത്സരങ്ങളിൽ മികച്ച ബൗളിങ് നടത്തിയിരുന്ന ഷമിയുടെ അഭാവം ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു.
ഇന്നിങ്‌സിനും 32 റൺസിനുമാണ് സെഞ്ചൂറിയനിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ തോറ്റത്.
ജസ്പ്രീത് ബുംറ ഒഴികെയുള്ള പേസർമാരുടെ പ്രകടനവും മോശമായിരുന്നു. ഇതോടെ രണ്ടാം ടെസ്റ്റിനുള്ള ടീമിൽ ആവേശ് ഖാന് ഒരുപക്ഷേ അവസരം ലഭിച്ചേക്കും. പേസിനെ തുണയ്ക്കുന്ന പച്ചപ്പ് നിറഞ്ഞ പിച്ചിൽ ഇന്ത്യൻ ബാറ്റിങ് നിര പതറിയപ്പോൾ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർക്ക് അൽപം പോലും വെല്ലുവിളി ഉയർത്താൻ ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചില്ല.
അവസരം ലഭിച്ചാൽ ആവേശിന്റെ ടെസ്റ്റ് അരങ്ങേറ്റമാകും അത്. ഇന്ത്യയ്ക്കായി ഇതുവരെ എട്ട് ഏകദിനങ്ങളും 19 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 38 മത്സരങ്ങളിൽ നിന്ന് 149 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.
ജനുവരി മൂന്നിനാണ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് ആരംഭിക്കുന്നത്. പരമ്പര കൈവിടാതിരിക്കാൻ ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്