ഫുട്ബോള്‍ ലോകകപ്പിന് ആവേശമേകാന്‍ പോപ് ഗായിക ഷക്കീറ വീണ്ടും എത്തുന്നു. വക്കാ വക്കായ്ക്കും ലാ ലാ ലായ്ക്കും ശേഷം ഇത്തവണ തരംഗമാവാന്‍ പോകുന്നത് ദായ് ദായ് എന്ന ഗാനമാണ്. ഷക്കീറ ഒരുക്കുന്ന ലോകകപ്പിന്റെ ഔദ്യോഗിക ഗാനം 'ദായ് ദായുടെ ടീസര്‍ പുറത്ത് വിട്ടു.
ദായ് ദായ്യുടെ പൂര്‍ണ രൂപം 14 ന് പുറത്തിറക്കുമെന്ന് ഷക്കീറ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്.
കമോണ്‍, ലെറ്റ്സ് ഗോ എന്നൊക്കെ അര്‍ത്ഥം വരുന്നതാണ് ദായ് ദായ് എന്ന ഇറ്റാലിയന്‍ വാക്ക്. നൈജീരിയന്‍ ഗായകന്‍ ബര്‍ണ ബോയ്ക്കൊപ്പം ചേര്‍ന്നാണ് പാട്ടൊരുക്കിയിരിക്കുന്നത്. ഷക്കീറയുടെ മാജിക്കല്‍ വോയ്സും ചടുലമായ നൃത്തച്ചുവടുകളും തന്നെയാണ് ദായ് ദായുടെയും ഹൈലൈറ്റ്.
2010 ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിനായി ഷക്കീറ ഒരുക്കിയ വക്കാ വക്കാ സോങ് ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. അതേപോലെ 2014 ലെ ബ്രസീലിയന്‍ ലോകകപ്പിനോട് അനുബന്ധിച്ച് ഷക്കീറ ഇറക്കിയ ലാ ലാ ലാ സോങ് അന്നത്തെ ഔദ്യോഗിക ഗാനത്തേക്കാളും ഹിറ്റായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
