അഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ഫുട്‌ബോളിൽ സെനഗൽ ബെനിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കു തോൽപ്പിച്ചു.
ഇബ്ദു ബത്തൂത സ്‌റ്റേഡിയത്തിൽ നടന്ന ഡി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ സെനഗലിനായി സെക്, ഡിയാലോ, എൻഡിയ എന്നിവർ ഗോളടിച്ചു. 2022 ജേതാക്കളാണ് സെനഗൽ. ഗ്രൂപ്പ് ജേതാക്കളായാണ് സെനഗൽ നോക്കൗട്ടിൽ കടന്നത്. അടുത്ത റൗണ്ടിൽ അൾജീരിയയാണ് എതിരാളികൾ. മത്സരത്തിന്റെ 70-ാം മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ടു പുറത്തായ കാലിദു കൂലിബാലിയെ കൂടാതെയാണ് അവർ നോക്കൗട്ടിലെ ആദ്യ മത്സരം കളിക്കുക. മൂന്ന് കളികളിൽനിന്ന് ഏഴ് പോയിന്റാണ് സെനഗൽ നേടിയത്.
രണ്ടാം സ്ഥാനത്തുള്ള ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്ക്കും ഏഴ് പോയിന്റുണ്ട്. ഗോൾ ശരാശരിയിലെ വ്യത്യാസമാണ് സെനഗലിനെ ഒന്നാം സ്ഥാനത്തെത്തിച്ചത്. ബെനിൻ മൂന്ന് പോയിന്റ് നേടിയപ്പോൾ ബോട്‌സ്വാന അക്കൗണ്ട് തുറന്നില്ല. അവസാന മത്സരത്തിൽ കോംഗോ ബോട്‌സ്വാനയെ 3-0 ത്തിനു തോൽപ്പിച്ചു. കാകുത ഇരട്ട ഗോളടിച്ച മത്സരത്തിൽ എംബുകുവും ഒരു ഗോളടിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
