ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന 2026ലെ ഐ.സി.സി പുരുഷ ടി20 ലോകകപ്പിനുള്ള 15 അംഗ സ്‌കോട്ട്‌ലൻഡ് ടീമിനെ പ്രഖ്യാപിച്ചു.
പരിചയസമ്പന്നനായ റിച്ചി ബെറിംഗ്ടൺ നയിക്കുന്ന ടീമിൽ അഫ്ഗാനിസ്ഥാനിൽ ജനിച്ച പേസർ സൈനുള്ള ഇഹ്‌സാൻ ഇടംപിടിച്ചതാണ് ശ്രദ്ധേയമായ മാറ്റം. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ കളിക്കാൻ ബംഗ്ലാദേശ് വിസമ്മതിച്ചതിനെത്തുടർന്നാണ് ഗ്രൂപ്പ് സിയിൽ ബംഗ്ലാദേശിന് പകരക്കാരായി സ്‌കോട്ട്‌ലൻഡ് ടൂർണമെന്റിലേക്ക് എത്തിയത്. ഫെബ്രുവരി 7 മുതൽ മാർച്ച് 8 വരെയാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്.
അടുത്തിടെ സ്‌കോട്ട്‌ലൻഡിനായി കളിക്കാൻ യോഗ്യത നേടിയ സൈനുള്ള ഇഹ്‌സാൻ ടീമിലെ പ്രധാന ആകർഷണമാണ്. താരത്തിന്റെ വേഗതയും ബൗളിംഗ് മികവും ഉപഭൂഖണ്ഡത്തിലെ പിച്ചുകളിൽ ടീമിന് മുതൽക്കൂട്ടാകുമെന്ന് മുഖ്യ പരിശീലകൻ ഓവൻ ഡോക്കിൻസും പെർഫോമൻസ് ചീഫ് സ്റ്റീവ് സ്‌നെല്ലും പ്രത്യാശ പ്രകടിപ്പിച്ചു.
ഇഹ്‌സാനെ കൂടാതെ ടോം ബ്രൂസ്, ഫിൻലേ മക്രീത്ത്, ഒലിവർ ഡേവിഡ്‌സൺ എന്നിവരും ആദ്യമായി ലോകകപ്പ് ടീമിൽ ഇടംനേടിയിട്ടുണ്ട്. ജോർജ്ജ് മുൻസി, മൈക്കൽ ലീസ്‌ക്, മാർക്ക് വാട്ട് തുടങ്ങിയ പ്രമുഖ താരങ്ങൾ ഉൾപ്പെടുന്ന ടീമിൽ 2024ലെ ലോകകപ്പ് കളിച്ച 11 പേരെ നിലനിർത്തിയിട്ടുണ്ട്.
ടി20 ലോകകപ്പിനുള്ള സ്‌കോട്ട്‌ലൻഡ് ടീം: റിച്ചി ബെറിംഗ്ടൺ (ക്യാപ്ടൻ), ടോം ബ്രൂസ്, മാത്യു ക്രോസ്, ബ്രാഡ്‌ലി ക്യൂറി, ഒലിവർ ഡേവിഡ്‌സൺ, ക്രിസ് ഗ്രീവ്‌സ്, സൈനുള്ള ഇഹ്‌സാൻ, മൈക്കൽ ജോൺസ്, മൈക്കൽ ലീസ്‌ക്, ഫിൻലെ മക്ക്രീത്ത്, ബ്രാൻഡൻ മക്മുള്ളൻ, ജോർജ്ജ് മുൻസി, സഫ്യാൻ ഷെരീഫ്, മാർക്ക് വാട്ട്, ബ്രാഡ്‌ലി വീൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
