ഇന്ത്യ വേദിയാകുന്ന ട്വന്റി20 ലോകകപ്പിൽ ബംഗ്ലാദേശ് പങ്കെടുക്കില്ലെന്ന് ഔദ്യോഗകമായി സ്ഥിരീകരിച്ച് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) . നേരത്തേ റിപ്പോർട്ടുകൾ വന്നതുപോലെ ബംഗ്ലാദേശിന് പകരം സ്‌കോട്ട്‌ലാൻഡ് ഫെബ്രുവരി 7ന് തുടങ്ങുന്ന ലോകകപ്പിൽ കളിക്കും. സുരക്ഷാ ഭീഷണി ഉണ്ടെന്ന് ആരോപിച്ച് ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന നിലപാടിൽ ബംഗ്ലാദേശ് ഉറച്ചു നിന്നതോടെയാണ് ഐ.സി.സി കടുത്ത തീരുമാനമെടുത്തത്.
ഐ.സി.സി ചെയർമാൻ ജയ് ഷായടെ നേതൃത്വത്തിൽ ഇന്നലെ ദുബായിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് ഔദ്യോഗിക സ്ഥിരീകരണം വന്നത്. ആഴ്ചകളായി നിലനിന്ന അനിശ്ചിതത്വങ്ങൾക്കാണ് ഇതോടെ അവസാനമായത്. പലതവണ ബംഗ്ലാദേശിനെ അനുനയിപ്പിക്കാൻ ഐ.സി.സി നടത്തിയ ശ്രമങ്ങളൊന്നും ഫലം കാണാതെ പോയി.
ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡുമായി (ബി.സി.ബി) ഐ.സി.സി പ്രതിനിധികളെ ധാക്കയിലേക്ക് അയക്കുക പോലും ചെയ്തു. എന്നാൽ ഇന്ത്യയിൽ കളിക്കാനാകില്ലെന്ന നിലപാടിൽ ബംഗ്ലാദശ് ഉറച്ചു നിന്നതോടെ വെള്ളിയാഴ്ച യോഗം ചേർന്ന ശേഷം ഐ.സി.സി. ഭാരവാഹികൾ 24 മണിക്കൂർ അന്തിമ തീരുമാനമെടുക്കണമെന്ന് ബംഗ്ലാദേശിന് അന്ത്യശാസനം നൽകിയിരുന്നു.
ഈ സമയം അവസാനിച്ചതിന് പിന്നാലെയാണ് ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് പുറത്താക്കിയതായി ബി.സി.സി.ഐയുടെ ഔദ്യോഗിക സ്ഥിരീകരണം വന്നത്. അപ്രതീക്ഷിതമായി കിട്ടി യ ട്വന്റി20 ലോകകപ്പ് എൻട്രി സാമ്പത്തികമായും സ്‌കോട്ട്‌ലാൻഡിന് വളരെ മെച്ചമായി.
റാങ്കിംഗ് അടിസ്ഥാനമാക്കിയാണ് സ്‌കോട്ട്‌ലാൻഡിന് ബംഗ്ലാദേശിന് പകരക്കരായി ലോകകപ്പിൽ അവസരം കിട്ടിയത്. ടി20 രാജ്യങ്ങളിൽ 14-ാം റാങ്കിലാണ് സ്‌കോട്ട്ഡലാൻഡ് ഉള്ളത്. ബംഗ്ലാദേശിന് പകരക്കാരായി ഗ്രൂപ്പ് സിയിലാകും സ്‌കോട്ട്‌ലാൻഡ് ലോകകപ്പിൽ പ്രാഥമിക റൗണ്ടിൽ കളിക്കുക. വെസ്റ്റിൻഡീസ്, ഇംഗ്ലണ്ട്, ഇറ്റലി, നേപ്പാൾ എന്നീടിമുകളാണ് ഗ്രൂപ്പ് സിയിലെ മറ്റുള്ളവർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
