ആഭ്യന്തര ക്രിക്കറ്റിൽ വീണ്ടും സെഞ്ചുറിയുമായി സർഫറാസ് ഖാൻ

JANUARY 23, 2026, 3:29 AM

ഇന്ത്യൻ ടീമിൽ നിന്ന് തുടർച്ചയായി അവഗണന നേരിടുമ്പോഴും ആഭ്യന്തര ക്രിക്കറ്റിൽ വീണ്ടും സെഞ്ചുറിയുമായി മുംബൈ താരം സർഫറാസ് ഖാൻ. രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഹൈദരാബാദിനെതിരായ മത്സരത്തിന്റെ ഒന്നാം ദിനം സർഫറാസ് ഖാന്റെയും സിദ്ധേഷ് ലാഡിന്റെയും ബാറ്റിംഗ് കരുത്തിൽ മുംബൈ ആദ്യ ദിനം കളി നിർത്തുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 332 റൺസെന്ന മികച്ച നിലയിലെത്തി. 142 റൺസുമായി സർഫറാസും റണ്ണൊന്നുമെടുക്കാതെ ഹിമാൻഷു സിംഗും ക്രീസിൽ. ആദ്യ ദിനം കളി നിർത്തുന്നതിന് തൊട്ടു മുമ്പ് സെഞ്ചുറി നേടിയ ക്യാപ്ടൻ സിദ്ദേശ് ലാഡിന്റെ(104) വിക്കറ്റ് മുംബൈക്ക് നഷ്ടമായി. നാലാം വിക്കറ്റിൽ സർഫറാസ് സിദ്ദേശ് ലാഡ് സഖ്യം 328 പന്തിൽ 249 റൺസടിച്ചശേഷമാണ് വേർപിരിഞ്ഞത്.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈ, തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം ശക്തമായി തിരിച്ചുവരികയായിരുന്നു. രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ പച്ചപ്പുള്ള പിച്ചിൽ ടോസ് നേടിയ മുംബൈ ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോൾ ഹൈദരാബാദ് ബൗളർമാർ തുടക്കത്തിൽ ആധിപത്യം പുലർത്തി. ഓപ്പണർമാരായ അഖിൽ ഹെർവാദ്ക്കർ, ആകാശ് ആനന്ദ് എന്നിവർ കരുതലോടെയാണ് തുടങ്ങിയതെങ്കിലും ഉച്ചഭക്ഷണത്തിന് മുൻപ് തന്നെ രോഹിത് റായിഡുവും മുഹമ്മദ് സിറാജും ചേർന്ന് ഇവരെ പുറത്താക്കി. ആകാശ് ആനന്ദ് (35), മുഷീർ ഖാൻ (11), അഖിൽ ഹെർവാദ്ക്കർ (27) എന്നിവരെ നഷ്ടമായി ഒരു ഘട്ടത്തിൽ 82-3 എന്ന നിലയിൽ മുംബൈ പതറിയെങ്കിലും സർഫറാസ്-സിദ്ദേശ് ലാഡ് കൂട്ടുകെട്ട് മുംബൈയെ കരകയറ്റി.

സർഫറാസ് ഖാന്റെ ഇന്നിംഗ്‌സാണ് മത്സരത്തിന്റെ ഗതി മാറിയത്. ഏകദിന ഫോർമാറ്റിലെ തന്റെ ഫോം രഞ്ജിയിലും തുടർന്ന സർഫറാസ് കേവലം 65 പന്തിൽ അർദ്ധസെഞ്ചുറി തികച്ചു. വൈകാതെ തന്നെ തന്റെ 17-ാം ഫസ്റ്റ് ക്ലാസ് സെഞ്ചുറി സർഫറാസ് പൂർത്തിയാക്കി. 129 പന്തുകളിൽ നിന്നായിരുന്നു സർഫറാസിന്റെ സെഞ്ചുറി. മറുഭാഗത്ത് സിദ്ധേഷ് ലാഡും സർഫറാസിന് മികച്ച പിന്തുണ നൽകി. മുഹമ്മദ് സിറാജിന്റെ പന്തിൽ സ്ലിപ്പിൽ ലഭിച്ച ലൈഫ് മുതലെടുത്ത ലാഡ് സീസണിലെ തന്റെ നാലാം സെഞ്ചുറി കുറിച്ചു.

vachakam
vachakam
vachakam

അവസാന ഏഴ് മത്സരങ്ങളിൽ നിന്നായി 66 ശരാശരിയിൽ 329 റൺസാണ് സർഫറാസ് അടിച്ചുകൂട്ടിയത്. വിജയ് ഹസാരെ ട്രോഫിയിൽ 157 റൺസ് എന്ന റെക്കോർഡ് സ്‌കോർ ഉൾപ്പെടെ 303 റൺസ് താരം നേടിയിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ സ്വപ്‌നതുല്യമായ ഫോമിൽ തുടരുന്ന സർഫറാസിനെ ഇനിയും എത്രകാലം പുറത്തുനിർത്തുമെന്നാണ് ആരാധകർ ചോദിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam