അന്താരാഷ്ട്ര ടി20 ലോകകപ്പിൽ വിരാട് കോഹ്ലിയുടെ 12 വർഷം പഴക്കമുള്ള റെക്കോർഡ് മറികടന്ന് പാകിസ്ഥാൻ ഓപ്പണർ സഹിബ്‌സാദ ഫർഹാൻ. ശ്രീലങ്കയ്‌ക്കെതിരായ നിർണ്ണായകമായ സൂപ്പർ8 മത്സരത്തിലാണ് ഫർഹാൻ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഒരു ലോകകപ്പ് പതിപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡാണ് ഫർഹാൻ തന്റെ പേരിലാക്കിയത്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ 38 റൺസ് പിന്നിട്ടതോടെയാണ് ഫർഹാൻ കോഹ്ലിയുടെ റെക്കോർഡ് തകർത്തത്.
മത്സരത്തിൽ താരം സെഞ്ചുറി നേടിയിരുന്നു. ടി20 ലോകകപ്പിൽ പാക് താരത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. നമീബിയക്കെതിരെയാണ് ആദ്യ സെഞ്ചുറി. ഒരു ലോകകപ്പിൽ രണ്ട് സെഞ്ചുറികൾ നേടുന്ന ആദ്യ താരവും ഫർഹാൻ തന്നെ. 2014ലെ ലോകകപ്പിൽ ആറ് മത്സരങ്ങളിൽ നിന്ന് കോഹ്ലി നേടിയ 319 റൺസെന്ന റെക്കോർഡാണ് പഴങ്കഥയായത്. ഇതുവരെ ഏഴ് മത്സരങ്ങളിൽ (6 ഇന്നിംഗ്‌സ്) നിന്ന് 383 റൺസാണ് ഫർഹാൻ നേടിയത്. 100 റൺസാണ് ഉയർന്ന സ്‌കോർ.
ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടിക ഇങ്ങനെ.1. സാഹിബ്‌സാദ ഫർഹാൻ (പാകിസ്ഥാൻ): 383 റൺസ് (2026)2. വിരാട് കോഹ്ലി (ഇന്ത്യ): 319 റൺസ് (2014)3. തിലകരത്‌ന ദിൽഷൻ (ശ്രീലങ്ക): 317 റൺസ് (2009)4. ബാബർ അസം (പാകിസ്ഥാൻ): 303 റൺസ് (2022)5. മഹേല ജയവർധനെ (ശ്രീലങ്ക): 302 റൺസ് (2010)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
